അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്‌തെന്ന പ്രതിഷേധത്തിനിടയില്‍ നിയമസഭയില്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ എഎപി എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കി.എല്‍-ജി വികെ സക്സേനയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചതിന് അതിഷി, ഗോപാല്‍ റായി ഉള്‍പ്പെടെയുള്ള 12 ആംആദ്മിപാര്‍ട്ടി എംഎല്‍എ മാരെയാണ് സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത ചൊവ്വാഴ്ച നിയമസഭയില്‍ നിന്ന് പുറത്താക്കിയത്.

വീര്‍ സിംഗ് ദിങ്കന്‍, മുകേഷ് അഹ്ലാവത്, ചൗധരി സുബൈര്‍ അഹമ്മദ്, അനില്‍ ഝാ, വിശേഷ് രവി, ജര്‍ണയില്‍ സിംഗ് എന്നിവരും നിയമസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മറ്റ് എഎപി നേതാക്കളില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിആര്‍ അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്തതിലൂടെ ഭാരതീയ ജനതാ പാര്‍ട്ടി അദ്ദേഹത്തോട് അനാദരവ് കാണിച്ചെന്ന് അതിഷി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അംബേദ്കറുടെ ചിത്രം നീക്കം ചെയ്തുകൊണ്ട് ബിജെപി അതിന്റെ യഥാര്‍ത്ഥ നിറം കാണിച്ചു. ബാബാസാഹെബിന് പകരം വയ്ക്കാന്‍ മോദിക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടോ?’ അതിഷി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹി സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടം അംബേദ്കറുടെ ഛായാചിത്രങ്ങള്‍ നീക്കം ചെയ്തതായി മുന്‍ മുഖ്യമന്ത്രി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക