വിസ തട്ടിപ്പ് കേസില്‍ ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസ് രംഗത്ത്.താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും കേസുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അന്ന പറഞ്ഞു.
‘ഞാന്‍ തട്ടിപ്പ് നടത്തിയിട്ടില്ല, ആരേയും വേദിനിപ്പിച്ചിട്ടില്ല, ഒരു തെറ്റും ചെയ്തിട്ടില്ല, എന്റെ ഭര്‍ത്താവ് നിരപരാധിയാണ്, മറ്റുള്ളവരെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്, ചേച്ചി ഉണ്ട തിന്നുമോ എന്ന് പലരും ചോദിക്കുന്നു, ചേച്ചി തിന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്.”ഒരു വീഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്‌ഐആറുകള്‍. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ പോയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല’ എന്നും വീഡിയോയില്‍ അന്ന വ്യക്തമാക്കി.
വിസ തട്ടിപ്പ് കേസില്‍ അന്ന ഗ്രേഡിന്റെ ഭര്‍ത്താവ് വയനാട് കല്‍പ്പറ്റ സ്വദേശി ജോണ്‍സന്‍ അറസ്റ്റിലായിരുന്നു. യുകെയിലേക്ക് കുടുംബ വിസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസില്‍ അന്ന ഗ്രേസും പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്.













