തിങ്കളേ പൂത്തിങ്കളേ.. ഇനി ഒളികണ്ണെറിയരുതേ.. കല്യാണരാമൻ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കാത്ത മലയാളികളുണ്ടാകില്ല.കല്യാണവീട്ടില്‍, ടൂറിസ്റ്റ് ബസില്‍, പൂരാഘോഷത്തില്‍ എന്നുതുടങ്ങി എല്ലാ ഒത്തുചേരലുകളിലും മലയാളിയുടെ ആഘോഷത്തിന് ഇമ്ബം കൂട്ടുന്ന പാട്ടാണിത്.

പാട്ട് ഹിറ്റായി രണ്ട് ദശാബ്ദങ്ങള്‍ പിന്നിടുമ്ബോഴും റീലുകളുടെ ലോകത്തെ രാജാവാണ് ഈ ഗാനം. ഇപ്പോള്‍ ഇന്ത്യ മുഴുവൻ കൊണ്ടാടുകയാണ് ഈ ഹിറ്റ് ഗാനത്തിന്റെ റീല്‍സ്. കേരളത്തിന്റെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തങ്ങളുടെ വിശ്രമവേളയില്‍ ചെയ്ത റീല്‍സാണ് വൈറലായി മാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല് ദിവസം മുൻപ് പോസ്റ്റ് ചെയ്ത് റീല്‍സ് ഇതിനോടകം അഞ്ച് മില്യണ്‍ ആളുകളാണ് കണ്ടുകഴിഞ്ഞത്. കരിമിഴി എഴുതിയൊരഴകല്ലേ…… എന്നുതുടങ്ങുന്ന ഭാഗമാണ് ഫയർഫോഴ്സിലെ ചുണക്കുട്ടികള്‍ റീല്‍സാക്കിയത്. കൊല്ലങ്കോട് ഡിവിഷനുള്ള ഉദ്യോഗസ്ഥരാണിവർ.

ആപത്തില്‍പ്പെടുന്നവരെ രക്ഷിക്കാൻ ജീവൻപോലും പണയംവച്ച്‌ ഇറങ്ങിത്തിരിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഈ റീല്‍സ് കേരളം മുഴുവൻ നെഞ്ചേറ്റിയിരിക്കുകയാണ്. സെലിബ്രിറ്റികളും സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസേഴ്സും തുടങ്ങി എല്ലാവരും ഫയർഫോഴ്സിന് ആശംസയറിയിച്ച്‌ കമന്റ് ബോക്സുകളില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥനും വീഡിയോ ക്രിയേറ്ററുമായ രാഹുല്‍ പിപി ആണ് റീല്‍സ് ചിത്രീകരിച്ചത്. രാഹുലിന്റെ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നടി അഖില ഭാർഗവന്റെ പങ്കാളിയാണ് രാഹുല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക