ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ കർണാടക മണിപ്പാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ.ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്.
മണിപ്പാല്‍ കസ്തൂർബ മെഡിക്കല്‍ കോളജില്‍ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ ഉടൻ തന്നെ മണിപ്പാലിലെത്തി മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു.മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















