ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ ഉപദ്രവിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സംഭവം കാണ്‍ജ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന്, പൊലീസുകാരനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.വൈറല്‍ വീഡിയോയില്‍, പൊലീസ് യൂണിഫോം ധരിച്ച ഒരാള്‍ ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുന്നതും മോശമായി സ്പർശിക്കുന്നതും കാണാം.
പൊതുജനമധ്യത്തില്‍ വെച്ചാണ് ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുന്നത്. വീഡിയോ കണ്ട നിരവധി ആളുകള്‍ രോഷം പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും കർശനമായ നടപടി എടുക്കണമെന്നും പലരും ആവശ്യപ്പെട്ടു.
വീഡിയോ വൈറലായതോടെ കാണ്‍ജ് പൊലീസ് ഉടൻ തന്നെ നടപടി സ്വീകരിച്ചു. സംഭവം അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

















