ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 300 തോക്കുകളും 50000 വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ച്‌ ആയുധ നിർമ്മാണവും വിതരണവും നടത്തിവന്ന ലിഹാബാദിലെ മിർസാഗഞ്ചിലെ ലാല എന്ന ഹക്കീം സലാഹുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് സിവിലിയൻ വിഭാഗത്തില്‍ നിന്നും ഉള്ള ഏറ്റവും വലിയ ആയുധ വേട്ടയാണിത്.

ഇവിടെ നിന്നും തോക്കുകള്‍ രാജ്യത്തിന്റെ പല ഭാഗത്തേക്കായി വിതരണം നടക്കുന്നു എന്നാണ്‌ റിപോർട്ടുകള. സലാഹുദ്ദീന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍, വെടിയുണ്ടകള്‍, നിയമവിരുദ്ധ ആയുധ നിർമ്മാണ ഉപകരണങ്ങള്‍ എന്നിവയുടെ വലിയൊരു ശേഖരം പിടിച്ചെടുക്കുകയായിരുന്നു. ലക്നൗവിലെ മിർസാഗഞ്ചിലെ പോലീസ് സ്റ്റേഷന്റെ സമീപത്ത് തന്നെയായിരുന്നു ആയുധ നിർമ്മാണ കേന്ദ്രം പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആയുധങ്ങള്‍ക്കൊപ്പം അവ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.കനത്ത സുരക്ഷയിലാണ് റെയ്ഡ് നടത്തിയത്. വീടിന്റെ 20 മീറ്റർ ചുറ്റളവിലുള്ള പ്രദേശം പൂർണ്ണമായും വളഞ്ഞു. വീടിനടുത്ത് ആളുകള്‍ തടിച്ചുകൂടാൻ തുടങ്ങിയപ്പോള്‍, അകത്തുണ്ടായിരുന്ന എല്ലാവരെയും പോലീസ് നീക്കം ചെയ്ത് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ഉത്തർപ്രദേശ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് നടത്തിയ റെയ്ഡില്‍, വെടിയുണ്ടകളുടെ ബാഗുകളും നൂറുകണക്കിന് പൂർണ്ണവും ഭാഗികമായി പൂർത്തിയായതുമായ ആയുധങ്ങളും കണ്ടെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക