ഭാര്യയേയും കാമുകനെയും ലോഡ്ജ്മുറിയില്‍ നിന്നും കയ്യോടെ പിടികൂടി ഭർത്താവ്. ഉത്തർപ്രദേശിലെ വൃന്ദാവനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ പ്രചരിക്കുന്നത്. തിങ്കളാഴ്ച്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
യുവാവും ഭാര്യയും തമ്മില്‍ വാക്കുതർക്കത്തില്‍ ഏർപ്പെടുന്നതും, വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. കീറിയ ഷർട്ടുമായി നില്‍ക്കുന്ന കാമുകനെയും ദൃശ്യങ്ങളില്‍ കാണാം.
#मथुरा #वृंदावन– छटीकरा में पत्नी को प्रेमी संग रंगे हाथ पकड़ा, पति बोला – "तूने मेरे 5 साल बर्बाद कर दिए"।
— UttarPradesh.ORG News (@WeUttarPradesh) July 23, 2025
वृंदावन के छटीकरा क्षेत्र में एक पति ने अपनी पत्नी को उसके प्रेमी के साथ रंगे हाथ पकड़ लिया। पत्नी गलती मानने को तैयार नहीं हुई, जिससे विवाद बढ़ गया। आहत पति बार-बार यही… pic.twitter.com/eqUBaJvO3i
ഭാര്യയെ പ്രവൃത്തികളില്‍ കുറച്ചുനാളായി യുവാവിന് സംശയമുണ്ടായിരുന്നു. ഭാര്യയുടെ ഫോണില്‍ കാമുകനോടുള്ള പ്രണയാതുരമായ ചാറ്റുകളും കോള്‍ റെക്കോർഡിംഗുകളുമൊക്കെ യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ അദ്ദേഹം ഭാര്യയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടെയാണ് യുവതിയും കാമുകനും ലോഡ്ജില്‍വെച്ച് സന്ധിക്കാൻ തീരുമാനിച്ചത്. ഈ വിവരവും യുവതിയുടെ ഭർത്താവ് മനസ്സിലാക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഭാര്യയും കാമുകനും ലോഡ്ജിലുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് യുവാവ് കുറച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സ്ഥലത്തെത്തുകയായിരുന്നു. ഈ സംഘം യുവതിയേയും കാമുകനെയും കൈയോടെ പിടികൂടുകയും ചെയ്തു. ഇതോടെ യുവാവും ഭാര്യയും തമ്മില്‍ വഴക്കായി. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വീഡിയോയില്‍ ഒരു യുവാവ് കീറിയ ഷർട്ടുമായി നില്‍ക്കുന്നത് കാണാം. ഇതാണ് യുവതിയുടെ കാമുകനെന്നാണ് സൂചന. ആള്‍ക്കൂട്ടത്തില്‍ ചിലർ അക്രമസക്തരായി യുവാവിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായതോടെ നിരവധി പേരാണ് യുവതിയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. ഇത്തരത്തിലുള്ള വഞ്ചനകള്‍ ഇന്ന് സാധാരണയാണെന്നാണ് പലരും കമന്റ് ചെയ്തത്.

















