ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍ 14 പവൻ വടകരയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഫെബ്രുവരി ഒമ്ബതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ചൊവ്വ സ്വദേശിനിയായ യുവതിയോട് ഇൻസ്റ്റഗ്രാമിലൂടെ പ്രണയബന്ധം സ്ഥാപിച്ച് സ്വർണാഭരണം കൈക്കലാക്കുകയായിരുന്നു. സമാനമായ രീതിയില്‍ നജീർ വിവിധ സ്ഥലങ്ങളില്‍ പ്രണയത്തട്ടിപ്പ് നടത്തിയതായാണ് പോലീസിന്‍റെ കണ്ടെത്തല്‍.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോവായ യുവതികളോട് ഇൻസ്റ്റഗ്രാം വഴി പ്രണയബന്ധം സ്ഥാപിച്ചാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് ഏഴര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















