കഞ്ചാവ് കൈവശം വെച്ചതിന് യുവതിയും യുവാവും അറസ്റ്റില്‍. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം അഭിരാജ് (26), അവലുക്കുന്ന് കാട്ടുങ്കല്‍ അഹിന (19) എന്നിവരെയാണ് കഞ്ചാവുമായി പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.കഞ്ചാവ് വില്‍പ്പന നടത്തുന്നതിനു വേണ്ടി സ്കൂട്ടറില്‍ വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തീരദേശ റോഡില്‍ പുന്നപ്ര മാധവമുക്ക് ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 1.300 കിലോ ഗ്രാം കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അമ്ബലപ്പുഴ ഡിവൈ.എസ്പി കെ.എൻ. രാജേഷിന്റെ നിർദേശ പ്രകാരം പുന്നപ്ര എസ്‌എച്ച്‌ഒ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തില്‍, എസ്.ഐ റജിരാജ്. വി.ഡി, എസ്.ഐ ബോബൻ, സി.പി.ഒ മാരായ, ബിനു, ജിനുപ്, അഭിലാഷ്, സുമിത്ത്, കാർത്തിക, ഡാൻസാഫ് അംഗങ്ങളായ സി.പി.ഒമാരായ ടോണി, രണ്‍ദീപ്, നന്ദു, സിറിള്‍ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

















