തന്നെ ചെയർമാൻ പദവിയിൽ നിന്ന് ചവിട്ടി പുറത്താക്കിയ പാർട്ടി നേതൃത്വത്തോടും പാർട്ടി ചെയർമാൻ ജോസ് കെ മാണിയോടും സന്ധിയില്ല എന്ന് പരസ്യ പ്രഖ്യാപനവുമായി ഷാജു തുരുത്തൻ രംഗത്ത്. തുരുത്തനോട് കേരള കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിലെ പാർട്ടി പ്രസിഡന്റുമാർ ഇന്നലെ തന്നെ രാജിവച്ചു. ഇതിന് പിന്നാലെ ഇന്ന് പാർട്ടിക്ക് തിരിച്ചടി നൽകുമെന്ന പ്രഖ്യാപനവുമായി തുരുത്തൻ അനുകൂലികൾ പാലാ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകളും ഉയർത്തിയിട്ടുണ്ട്.

ഇതിന് തൊട്ടു പിന്നാലെ തന്നെ പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിൽ ആക്കുന്ന ഷാജു തുരുത്തന്റെ തുറന്ന കത്തും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നേതൃത്വത്തിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അവഗണനകൾ എണ്ണി പറഞ്ഞാണ് തുരുത്തന്റെ കത്ത്. തന്നെക്കാൾ വളരെ ജൂനിയർ ആയ നിരവധി ആളുകൾക്ക് വേണ്ടി ചെയർമാൻ പദവിയിൽ നിന്ന് തന്നെ അകറ്റിനിർത്തിയ ഒന്നിലധികം സന്ദർഭങ്ങളെ കുറിച്ചും കത്തിൽ വ്യക്തമാക്കുന്നുണ്ട്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തുമ്പോഴും കെഎം മാണി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും തുരുത്തൻ സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുരുത്തൻ പുറത്തായാൽ സ്വാഭാവികമായും ഭാര്യ ബെറ്റിയും പാർട്ടിക്ക് പുറത്തുപോകും. ഇങ്ങനെ സംഭവിക്കുമ്പോൾ ചെയർമാൻ പദവിയിലേക്ക് ബെറ്റിയുടെയോ വൈസ് ചെയർമാൻ പദവിയിലേക്ക് ഷാജുവിന്റെയോ അവകാശവാദങ്ങളും ഉണ്ടാവില്ല. ഇങ്ങനെ തുരുത്തനെതിരെ പാർട്ടി മണ്ഡലം പ്രസിഡന്റിന്റെയും, വിവാദനായകനായ യുവ കൗൺസിലറുടെയും, നിലവിലെ കൗൺസിലിൽ അംഗങ്ങളായ മൂന്ന് മുൻ ചെയർപേഴ്സൺമാരുടെയും നേതൃത്വത്തിൽ വൻ ഗൂഡാലോചനയാണ് നടന്നത്. നീക്കങ്ങൾക്ക് കലവറയില്ലാത്ത സാമ്പത്തിക പിന്തുണ നൽകി ഇനി ചെയർമാൻ ആകാൻ പോകുന്ന പ്രമുഖനും കൂടെ നിന്നു.

അതീവ രഹസ്യമായി വിദേശത്ത് ജോലി ചെയ്യുന്ന കൗൺസിലർ സന്ധ്യയെ നാട്ടിലെത്തിച്ചത് ഇവരുടെ നീക്കങ്ങളാണ്. സംഘത്തിലെ യുവ കൗൺസിലർ ആണ് സന്ധ്യയെ എയർപോർട്ടിൽ നിന്നും കൂട്ടികൊണ്ടുവന്നത് എന്നും പറയപ്പെടുന്നു. മണ്ഡലം പ്രസിഡന്റിന്റെ നിയന്ത്രണത്തിൽ തന്നെ നിൽക്കുന്ന മറ്റൊരു വനിതാ കൗൺസിലറുടെ വീട്ടിലാണ് ഇവരെ താമസിപ്പിച്ചത്. ഇങ്ങനെ അധികാരം ലക്ഷ്യമിട്ട് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു നേതാവിനെ അക്ഷരാർത്ഥത്തിൽ പാർട്ടിയിൽ നിന്ന് ചവിട്ടിപ്പുറപ്പാക്കുകയായിരുന്നു എന്ന സൂചനകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

റോഷിയുടെ ഇഷ്ടക്കാരൻ എന്നതും വിനയായി

മന്ത്രി റോസി അഗസ്റ്റിൻ തന്റെ രാഷ്ട്രീയ ഗുരുവായി കാണുന്ന നേതാവാണ് ഷാജു തുരുത്തൽ. ഇതും തുരുത്തന് വിനയായതായാണ് ആയിട്ടാണ് സൂചന. റോസി തുരുത്തൻ അച്ചുതണ്ടിനെ കുറിച്ച് എല്ലാ കഥകൾ പറഞ്ഞ് നേതൃത്വത്തെ വിശ്വസിപ്പിക്കുവാൻ ഈ ഗൂഢാലോചന കോക്കസിന് സാധിച്ചു എന്നാണ് കേരള കോൺഗ്രസ് പ്രവർത്തകരുടെ തന്നെ വിലയിരുത്തൽ. ഏതായാലും വിട്ടുവീഴ്ചയില്ലാതെ തുരുത്തൻ മുന്നോട്ടു നീങ്ങിയാൽ പാലാ നഗരസഭയിൽ അത് വരും തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വൻ വെല്ലുവിളി ആകുമെന്ന് ഉറപ്പാണ്.

തുരുത്തന്റെ തുറന്ന കത്ത്: പൂർണ്ണരൂപം ചുവടെ

എന്നോട് ചെയ്തത് കൊടുംചതി: ഷാജു തുരുത്തൻ

പാലാ: കെ.എസ്.സിയിലൂടെ പ്രവർത്തിച്ച് പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ കൗൺസിലർ, ചെയർമാൻ എന്നീ നിലകളിൽ പാർട്ടിക്കു വേണ്ടി തല്ലുകൊണ്ടും, കൊടുത്തും എന്നും കെ.എം.മാണി സാറിനൊപ്പം അടിയുറച്ച് നിന്ന് 29 വർഷം പാലാ മുൻസിപ്പൽ കൗൺസിലറായി പ്രവർത്തിച്ച എന്നോട് പാർട്ടി നേതൃത്വം ഇപ്പോൾ കാട്ടിയിരിക്കുന്നത് കൊടുംചതി ആണ്. ഞാൻ കൗൺസിലിൽ ഉണ്ടായിരിന്നപ്പോൾ ജോസ് തോമസ് പടിഞ്ഞാറേക്കരക്ക് രണ്ട് തവണ ചെയർമാൻ സ്ഥാനം നൽകി. തുടർന്ന് അദ്ധേഹത്തിന്റെ ഭാര്യ പൊന്നമ്മ ജോസ് പടിഞ്ഞാറേക്കരക്ക് നൽകി. തുടർന്ന് മാണി സാറിന്റെ സഹോദരി പുത്രൻ എ സി.ജോസിനും , അദ്ദേഹത്തിന്റെ ഭാര്യക്കും 3 വർഷം വീതം ചെയർമാൻ സ്ഥാനം നൽകി.

അതിന് ശേഷം എന്നെക്കാൾ ജൂണിയറായ കൗൺസിലർ കുര്യാക്കോസ് പടവന് ഞാൻ കൗൺസിലിൽ ഉള്ളപ്പോൾ 5 വർഷം ചെയർമാൻ പദവിയും രണ്ടാം ടേമിൽ 5 വർഷം വൈസ് ചെയർമാൻ പദവിയും നൽകി. കഴിഞ്ഞ 47 വർഷക്കാലമായി കേരളാ കോൺഗ്രസുകാരനായി പ്രവർത്തിച്ച ഈ കൗൺസിലിലെ എറ്റവും സീനിയർ അംഗമായിരുന്ന എന്നെ മാറ്റിനിർത്തി എന്റെ മകന്റെ പ്രായമുള്ള ആന്റോ ജോസ് പടിഞ്ഞാറേക്കരക്ക് ആദ്യ രണ്ടുവർഷം ചെയർമാൻ സ്ഥാനം നൽകി, തുർന്നുള്ള മൂന്ന് വർഷത്തിൽ ഒരു വർഷം സി.പി.എംനും, തുടർന്നുള്ള രണ്ടുവർഷം പലവട്ടം ചെയർമാൻ പതവിയിൽ നിന്നും ഒഴിവാക്കപ്പെട്ട എനിക്ക് നൽകും എന്ന് എന്നോട് പറഞ്ഞതിന് ഘടക വിരുദ്ധമായി പാർട്ടിയുമായി പുലബന്ധമില്ലാത്ത ഒരു ബിസിനസുകരനായ തോമസ് പീറ്ററെ ചെയർമാനാക്കാനായി എന്നെ അപമാനിച്ച് ഇറക്കിവിട്ടതിലുള്ള ദു:ഖം ഞാൻ രേഖപ്പെടുത്തുന്നു.

ഞാൻ വിഭാവന ചെയ്ത ചില പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ മാർച്ച് 31 വരെ എനിക്ക് കാലവധി നീട്ടി നൽകതെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്ത് എന്നെ പുറത്താക്കിയതിന്റെ പിന്നിലെ ധാർമ്മികത എന്തെന്ന് പാലായിലെ ജനങ്ങൾ വിശകലനം ചെയ്യട്ടെ. ഈ കൊടുംക്രൂരതക്ക് കാലം മറുപടി നൽകും .പാർട്ടി എന്നോട് ചെയ്ത ചതിയുടെ പേരിൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചു എന്ന് ആരും വിചരിക്കേണ്ടതില്ല. കൂടുതൽ കരുത്തോടെ സാധരക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു ജനപ്രതിനിധി ആയി പൊതുരംഗത്ത് ഉണ്ടാകും ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട എന്റെ കെ.എം.മാണി സാർ ജീവിച്ചിരുന്നു എങ്കിൽ എനിക്ക് ഈ അപമാനം ഉണ്ടാകില്ലായിരുന്നു എന്നു പറഞ്ഞു കൊണ്ട് വേദനയോടെ നിർത്തുന്നു.

എന്ന്,

ഷാജു തുരുത്തൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക