കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേയ്ക്ക് ആരുവരുമെന്ന ചർച്ചകള്‍ മലയാളസിനിമ ലോകത്ത് സജീവം. നിലവിലെ ചെയർമാൻ സ്ഥാനത്തുനിന്നും ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി രാജി സമർപ്പിച്ചതോടെയാണ് തലപ്പത്ത് ആരുവരുമെന്ന ചർച്ചകള്‍ കൊഴുക്കുന്നത്. ചലച്ചിത്ര-നാടകപ്രവർത്തകനായ ജോയ് മാത്യു, നടൻമാരായ ജഗദീഷ്, പ്രേംകുമാർ, സലീംകുമാർ, നടി പ്രിയങ്ക നായർ തുടങ്ങിയവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിലുള്ളത്.
ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് അഭിമാനകരമാണെന്നും എന്നാല്‍ അഭിനയിച്ച് കൊതി തീർന്നിട്ടില്ലെന്നുമാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ സൂചിപ്പിച്ചപ്പോള്‍ ജഗദീഷ് പ്രതികരിച്ചത്.സർക്കാർ ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കുമെന്ന് ജോയ് മാത്യു പറയുന്നു. സിനിമ കാണുകയും അതിനെ കുറിച്ചു ചര്ച്ച ചെയ്യുകയും ചെയ്യുന്ന വകുപ്പ് മന്ത്രിയിൽ മേഖലയ്ക്കു വലിയ പ്രതീക്ഷയാണന്നും ജോയ് മാത്യു പറഞ്ഞു.
‘‘മറ്റുപലര്ക്കും ചെയ്യാൻ പറ്റാതിരുന്ന ചില കാര്യങ്ങള്‍ കൂടെ ചെയ്യാൻ പറ്റുമെന്നുള്ളൊരു വിശ്വാസം ഉള്ളതുകൊണ്ട്, ഞാൻ പറഞ്ഞു, ഓക്കെ, നമുക്ക് നോക്കാം എന്ന് പറഞ്ഞു’’ എന്ന് ജോയ് മാത്യു പറഞ്ഞു.ഇനി ബാക്കി പന്ത് അവരുടെ കോർട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അവരവസാനം തീരുമാനിച്ച് വേറൊരാളെ വയ്ക്കുകയാണെങ്കില്‍ എനിക്കൊരു വിരോധവുമില്ല. എനിക്ക് സിനിമയില്‍ അഭിനയിക്കാൻ പോകാം. കുഴപ്പമൊന്നുമില്ലെന്നും” ജോയ് മാത്യു പറഞ്ഞു








