കുംഭമേളയിലൂടെ വൈറലായ മൊണാലിസയെന്ന മോനി ഭോസ്ലെ കേരളത്തിലെത്തി. കോഴിക്കോട് ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിട്ടാണ് മൊണാലിസ എത്തിയിരിക്കുന്നത്.മൊണാലിസ 14 ന് രാവിലെ 10.30 ക്ക് കോഴിക്കോട് എത്തുമെന്ന് ബോബി ചെമ്മണ്ണൂർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇന്ന് രാവിലെയോടെ സഹോദരനൊപ്പമാണ് മൊണാലിസ കേരളത്തിലേക്ക് വന്നത്. മൊണാലിസയുടെ ഗെറ്റപ്പ് അടിമുടി മാറിയിട്ടുണ്ട്. കൂളിംഗ് ഗ്ലാസ്, ബ്ലാക്ക് ജാക്കറ്റ് എന്നിങ്ങനെ അടിമുടി സ്റ്റൈലിഷ് ആയിട്ടായിരുന്നു മൊണാലിസ എയർപോർട്ടില്‍ ഇറങ്ങിയത്. അതേസമയം നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. മൊണാലിസയുടെ ലുക്ക് മാറ്റം പലർക്കും ഇഷ്ടമായിട്ടില്ല. ‘ആ കുട്ടിയുടെ സൗന്ദര്യം മൊത്തം കളഞ്ഞു. അന്ന് ആ വഴിയോരത്തു കണ്ട തനി ഉത്തരേന്ത്യാൻ ഗ്രാമീണ പെണ്‍കുട്ടിയുടെ സൗന്ദര്യം എന്ത് ഭംഗി ആയിരുന്നു’, എന്നാണ് ചിലർ കുറിച്ചത്. എന്നാല്‍ ഈ കുട്ടിയേയും വരും ദിവസങ്ങളില്‍ മലയാളി കൈയ്യൊഴിയുമെന്നാണ് ചില കമന്റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അയ്യോ ചില മലയാളികളുടെ ഒരു ദാരിദ്ര്യം. ആ കുട്ടി വൈറലായി. അതിൻറെ സമയം തെളിഞ്ഞു. ഇനി ഉദ്ഘാടനങ്ങളായി കുറേ വരും. നാളെ ഒരു കാലത്ത് ആ കുട്ടി അവരുടെ അഭിപ്രായം പറഞ്ഞാല്‍ ഇതേ ചില മലയാളികള്‍ തെറി പറയും. അവരുടെ ശരീരത്തെ കളിയാക്കി കുറ്റം പറയും. സോഷ്യല്‍ മീഡിയയില്‍ സകല തോന്ന്യാസങ്ങളും എഴുതിച്ചേർക്കും. ഇന്നലെ ഒരു നടി. നാളെ ഈ കുട്ടി. അത്രയേ വ്യത്യാസമുള്ളൂ’, എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

അതേസമയം ബോബി ചെമ്മണ്ണൂരിന്റെ മാർക്കറ്റിംഗ് തന്ത്രമാണ് ഇതെന്നും ഇമേജ് തിരിച്ച്‌ പിടിക്കാൻ കളിച്ച ബുദ്ധിയാണെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ‘മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം എന്നാണ്’, ‘ ബോചെയുടെ ഈ പ്രവർത്തി നിങ്ങള്‍ക്ക് ഉണ്ടാക്കിയ എല്ലാ ചീത്ത പേരും മായ്ച്ച്‌ കളഞ്ഞു .പാവപെട്ട ഒരു മാല വില്‍പ്പനക്കാരിയെ സഹായിക്കാൻ കാണിച്ച നിങ്ങളുടെ മനസ്സിനെ നമിക്കുന്നു’, ‘ഇതാണ് മാർക്കറ്റിംഗ് ഇപ്പോള്‍ ആര് ഫേമസ് ആയി, ബോച്ചെ’, ബോചെ എല്ലാറ്റിനേം പ്രോത്സാഹിപ്പിക്കും, അവസാനം അത് വിനയകാതിരുന്നാല്‍ മതി’, വിദ്യാഭ്യാസത്തില്‍ ഈ കുട്ടി കുറച്ചു പിറകിലാണെങ്കിലും വസ്ത്രധാരണയില്‍ മാന്യത കാണിച്ചു ഇവിടെയുള്ള അല്പ വസ്ത്രധാരികള്‍ക്ക് കൊടുത്ത മറുപടി ബോച്ചെ കലക്കി’,കൃത്യമായി തൻറെ ബ്രാൻഡ് എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് അറിയുന്ന ബോച്ചയാണ് ഇന്നത്തെ താരം’, ‘നല്ല കാര്യം ബോബിക്കു സുബോധം വന്നു..ഇവരാണ് ഇതിന് അർഹത’, ഇങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

15 ലക്ഷം പ്രതിഫലം നല്‍കിയാണ് ബോബി ചെമ്മണ്ണൂർ മൊണാലിസയെ കേരളത്തില്‍ എത്തിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ഇനി മുതല്‍ ചെമ്മണ്ണൂർ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിരിക്കും മൊണാലിസ എന്നും റിപ്പോർട്ടുകള്‍ ഉണ്ട്. അതേസമയം ഇനി ഉദ്ഘാടന വേദിയില്‍ ഏത് രീതിയിലായിരിക്കും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം എന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഹണി റോസ് കേസില്‍ ജാമ്യം ലഭിച്ച ശേഷം ബോബി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്. ഇനി ഒരിക്കലും താൻ ദ്വയാർത്ഥ പ്രയോഗം നടത്തില്ലെന്ന് കേസില്‍ ബോബി ചെമ്മണ്ണൂർ കോടതിയില്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക