അർദ്ധരാത്രി വീട്ടില്‍ കയറി പോലീസ് ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു. ഒത്തുതീർപ്പായ കേസില്‍ വാറണ്ട് ഓർഡറുമായി എത്തിയായിരുന്നു പോലീസിന്റെ അതിക്രമം. കൊല്ലം പള്ളിമണ്‍ സ്വദേശി അജിയുടെ വീട്ടിലാണ് ഇന്നലെ ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. തന്‍റെ പേരില്‍ കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടില്‍ കയറി പോലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി.

വസ്ത്രം മാറാനോ, അടിവസ്ത്രം ഇതാണോ പോലും സമയം നല്‍കാതെ ഭാര്യയ്ക്കും പെണ്‍മക്കൾക്കും മുന്നില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയെന്ന് അജി ഒരു വാർത്താചാനലില്‍ പറഞ്ഞു. അര്‍ധരാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു. അതേസമയം, കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവില്‍ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസിന്‍റെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ സിറ്റി പൊലീസ് കമീഷണറെ സമീപിച്ചു. “ഇന്നലെ രാത്രി 12നുശേഷമാണ് സംഭവം. എസ്‌എച്ച്‌ഒ അനൂപ് ഉള്‍പ്പെടെ അഞ്ചോളം പൊലീസുകാരാണ് എത്തിയത്. മതില്‍ ചാടിയാണ് എത്തിയത്. പെട്ടെന്ന് വാതില്‍ തുറക്കാൻ പറഞ്ഞുവെന്ന് അജി പറഞ്ഞു. ആക്രോശിച്ചുകൊണ്ട് അകത്തേക്ക് കയറി. കിടക്കുകയായിരുന്ന താൻ എഴുന്നേല്‍ക്കുന്നതിന് മുമ്ബ് പിടിച്ചുവലിച്ചിഴച്ചു. വസ്ത്രം പോലും മാറ്റാൻ സമയം തന്നില്ല” : അജിതയുടെ വാക്കുകൾ

ജട്ടിയിടാൻ പറ്റില്ല!രാത്രി 12നു വീട്ടിൽ കേറിയ പോലീസ് പട

രാത്രി 12മണിക്ക് വാതിൽ തള്ളിതുറന്ന് പോലീസ്. ?സാറേ ജട്ടി ഒന്നിടട്ടേ..-അതൊന്നും… പറ്റില്ല ഇടുന്നേൽ പരസ്യമായിടണം. സാറേ കുട്ടികൾ ഉണ്ട്..പ്ളീസ്… സ്റ്റേഷനിൽ വെള്ളത്തിനു പകരം മുള്ളികുടിപ്പിക്കാൻ ആക്രോശം. വീട്ടിൽ തള്ളികയറിയ പുരുഷ പോലീസ് സ്ത്രീകൾ ഉറങ്ങുന്ന മുറിയിൽ ചാടികയറി..ഒടുവിൽ സ്റ്റേഷനിൽ എത്തിയപ്പോൾ ആളുമാറി എന്ന് പറഞ്ഞ് പുലർച്ചെ 3മണിക്ക് വിട്ടയച്ചു…ഈ പോലീസുകാരുടെ എല്ലാം തൊപ്പി തെറിക്കും

Posted by Karma News Channel on Thursday, February 13, 2025

പെണ്‍കുട്ടികളും ഭാര്യയും നിലവിളിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. പൊലീസ് വീട്ടില്‍ കയറുന്നതും അജിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. വസ്ത്രമൊന്നും മാറണ്ടെന്നും വന്നില്ലെങ്കില്‍ ഇടിച്ചിട്ട് കൊണ്ടുപോകുമെന്നും പൊലീസ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഏറെ നേരം അപേക്ഷിച്ചശേഷമാണ് അജിയെ ഷര്‍ട്ട് ധരിക്കാൻ പോലും പൊലീസുകാര്‍ അനുവദിച്ചത്. അജിയും മറ്റൊരാളും തമ്മില്‍ കടമുറിയുടെ വാടക തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടായിരുന്നു. അത് കോടതിയിലേക്കും എത്തിയിരുന്നതാണ്. എന്നാല്‍, അത് ജനുവരിയില്‍ ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പായിരുന്നു. ഇതിനിടെയാണ് പൊലീസിന്‍റെ അതിക്രമമെന്നാണ് പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക