വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ വാങ്ങിയെടുക്കുകയും ചെയ്തു എന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്നും പരാതിയിലുണ്ട്. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ പരാതിയില്‍ വൈദ്യ പരിശോധന പൂർത്തിയാക്കി. റായ്പൂരിലാണ് പള്ളി വികാരി ജോലി ചെയ്തിരുന്നത്. നിലവില്‍ വൈദികന്‍ ഒളിവിലാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു വെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക