ചിന്നസ്വാമിസ്റ്റേഡിയത്തിന് സമീപമുള്ള കണ്ണിങ്ഹാം റോഡില്‍ കാറും ഓട്ടോയും തമ്മില്‍ ചെറുതായൊന്ന് കൂട്ടിമുട്ടി.ബംഗളൂരു നഗരത്തില്‍ ദിനംപ്രതി നടക്കുന്ന നൂറുകണക്കിന് അപകടങ്ങളില്‍ ഒന്നുമാത്രം. എന്നാല്‍, അപകടത്തിന്റെ വ്യാപ്തിയല്ല, അപകടത്തില്‍ പെട്ട കാറില്‍ നിന്ന് ഇറങ്ങി വന്ന് തർക്കിച്ചയാളെ കണ്ടാണ് എല്ലാവരും ഞെട്ടിയത്.

ഇന്ത്യൻ ക്രിക്കറ്റിലെ മിസ്റ്റർ കൂള്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡായിരുന്നു നഗരമധ്യത്തില്‍ ഓട്ടോക്കാരനോട് തർക്കിച്ചത്. താരത്തെ കണ്ട അവേശത്തില്‍ വഴിയാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലായത്. ദൃശ്യങ്ങളില്‍ ഓഡിയോ അത്ര വ്യക്തതയില്ലെങ്കിലും അപകടത്തില്‍ തന്റെ ഭാഗം വിശദീകരിക്കാൻ ദ്രാവിഡ് ശ്രമിക്കുന്നതായി കാണാം. ശേഷം ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ നമ്ബർ വാങ്ങി സ്ഥലം വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാർ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ പിന്നില്‍ നിന്ന് ഇടിച്ചുകയറിയതായാണ് റിപ്പോർട്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ‘നന്നായി കാറോടിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഓട്ടോയിടിക്കുന്നത് എന്തൊരു കഷ്ടമാണ്’ തുടങ്ങിയ ദ്രാവിഡിന്റെ പരസ്യചിത്രങ്ങള്‍ക്ക് സമാനമായ കമന്റുകളിട്ടാണ് നെറ്റിസൻസ് ആഘോഷമാക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിന്റെ മുന്നോടിയായാണ് താരം നാട്ടിലെത്തിയത്. രാജസ്ഥാൻ റോയല്‍സ് മെന്ററാണ് ദ്രാവിഡ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക