മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുകയാണ് തീർത്ഥാടകർ.ഇതിനോടകം കോടിക്കണക്കിന് പേർ പ്രയാഗ്രാജിലെത്തുകയും കുംഭമേളയില്‍ പങ്കെടുക്കുകയും ചെയ്തു.

വിവിധ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും ലക്ഷക്കണക്കിന് സാധാരണക്കാരും ഒത്തുചേരുന്ന ആത്മീയസംഗമം കൂടിയാണ് കുംഭമേള. മഹാ കുംഭമേളയില്‍ പങ്കെടുത്തതിന്റെ അനുഭവം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് യുവനടി സംയുക്ത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗംഗാനദിയില്‍ മുങ്ങിനിവരുന്ന ചിത്രങ്ങളാണ് സംയുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശാലമായി ജീവിതത്തെ നോക്കികാണുമ്ബോഴാണ് അതിന്റെ അർത്ഥം വ്യക്തമാകുന്നതെന്ന് സംയുക്ത പറയുന്നു.

മോളിവുഡിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംയുക്ത തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ്. 2016ല്‍ പുറത്തിറങ്ങിയ ‘പോപ്കോണ്‍’ ആയിരുന്നു ആദ്യ സിനിമ. 2018ല്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ജനശ്രദ്ധ നേടി. ‘ലില്ലി’യിലൂടെ ടൈറ്റില്‍ കഥാപാത്രം ചെയ്തും നിരൂപക പ്രശംസ നേടിയിരുന്നു. ബൂമറാംഗ് എന്ന ചിത്രമാണ് നടി ഒടുവില്‍ അഭിനയിച്ച മലയാള സിനിമ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക