മുംബൈ: മുംബൈയിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള വിമാന നിരക്കിൽ വൻ വർദ്ധനവ്. ഇതിനാൽ 2025-ലെ കുംഭ മേളയിൽ പുണ്യസ്നാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വിമാന നിരക്കിലെ വർദ്ധനവ് മൂലം നിരാശപെടേണ്ടി വരും.മുംബൈയിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള യാത്രാ ആവശ്യം വർദ്ധിച്ചതോടെ, ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ എയർലൈനുകൾ ദിവസേന നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചു.
പല എയർലൈനുകളും അഞ്ചിരട്ടി തുകയാണ് ഇപ്പോൾ ചാർജ് ഈടാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള ആരംഭിച്ചതോടെ, ഏറ്റവും വലിയ മഹാമേളക്ക് സാക്ഷ്യം വഹിക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയിരകണക്കിന് പേർ നാനാ ഭാഗത്ത് നിന്നും എത്തി തുടങ്ങി.ട്രെയിൻ കൺഫേം ടിക്കറ്റുകൾ ഇന്ത്യക്കാർക്ക് ഒരു വിദൂര സ്വപ്നമായപ്പോൾ , പ്രയാഗ്‌രാജിലേക്കുള്ള വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് മുതലെടുക്കാൻ എയർലൈനുകളും മുതിർന്നു.
മഹാകുംഭ് ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യൻ എയർലൈനുകൾ പുതിയ വിമാനങ്ങൾ പ്രഖ്യാപിക്കുകയും വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്തു. മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ജയ്പൂർ, ചണ്ഡീഗഡ്, ഭുവനേശ്വർ, ലഖ്‌നൗ, ഹൈദരാബാദ്, ജബൽപൂർ, റായ്പൂർ, ബിലാസ്പൂർ, ഗുവാഹത്തി തുടങ്ങിയ ആറ് ഇടങ്ങളിൽ നിന്ന് കൂടി വിമാനങ്ങൾ എത്തി.
ജനുവരി 12 മുതൽ ഫെബ്രുവരി 28 വരെ മുംബൈയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പ്രത്യേക പ്രതിദിന വിമാന സർവീസ് നടത്തുമെന്ന് സ്‌പൈസ് ജെറ്റ് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഡൽഹി, ബംഗളുരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളും ഈ സംരംഭം ഉൾക്കൊള്ളുന്നു. മൊത്തത്തിൽ, സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, ആകാശ എയർ എന്നിവ മുംബൈയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പോകുന്ന ആളുകൾക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകുന്ന റൂട്ടിൽ പ്രതിദിന ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നു.

















