പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇപ്പോഴിതാ, കുംഭമേളയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്.

മഹാകുംഭമേളയ്ക്കിടെ മാല വില്‍ക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം.മനോഹരമായ തലമുടി മെടഞ്ഞിട്ട് ആകർഷകമായ ചിരിയോടെയാണ് പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാനാകുന്നത്. തിളങ്ങുന്ന മണലിന്റെ നിറമാണ് അവള്‍ക്ക്. എങ്കിലും ആളുകളെ ഏറെ ആകർഷിച്ചത് ഭാവാർദ്രമായ, ആഴത്തിലുള്ള, അവളുടെ ചാരക്കണ്ണുകള്‍ തന്നെയാണ്. മൊണാലിസയോടാണ് പലരും ഈ പെണ്‍കുട്ടിയെ താരതമ്യപ്പെടുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധിപ്പേരാണ് ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത്. അവളുടെ ചിത്രങ്ങള്‍ പകർത്താനും വീഡിയോ പകർത്താനും സെല്‍ഫി എടുക്കാനും വേണ്ടി നിരവധിപ്പേർ അവള്‍ക്ക് അടുത്തേക്ക് വരുന്നതും കാണാം. അവള്‍ക്ക് ചുറ്റും ആളുകള്‍ കൂടിയിരിക്കുന്നത് വിവിധ ചിത്രങ്ങളിലും വീഡിയോകളിലും കാണാം.ചിലരെല്ലാം അവളോട് അവള്‍ എവിടെ നിന്നാണ് വരുന്നത് എന്നും അന്വേഷിക്കുന്നുണ്ട്. അവളുടെ കഴുത്തില്‍ നിറയെ വിവിധ തരത്തിലുള്ള മാലകള്‍ കാണാം. ഒപ്പം വില്‍ക്കാനെടുത്തിരിക്കുന്ന മാലകള്‍ അവളുടെ കൈനിറയെ തൂക്കിയിട്ടിട്ടുണ്ട്.

എന്തൊരു മനോഹരമായ കണ്ണുകള്‍ എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്. എത്ര സുന്ദരിയാണവള്‍ എന്ന് പറയുന്നവരും കുറവല്ല. ഏതായാലും വളരെ പെട്ടെന്ന് തന്നെ മഹാകുംഭമേളയിലെ സുന്ദരി പെണ്‍കുട്ടി സൈബർ ലോകത്ത് വൈറലായിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക