മുകേഷിനോട് പണം ചോദിച്ചുവെന്നത് ശരിയാണെന്നും, എന്നാലത് ബ്ലാക്ക്‌മെയിലിങ് ആയിരുന്നില്ലെന്നും പറഞ്ഞ് പീഡനപരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടി.താൻ കുട്ടിയുടെ ആവശ്യത്തിനായി സഹായമെന്ന നിലയിലാണ് പണം ആവശ്യപ്പെട്ടതെന്നും, അതില്‍ യാതൊരു നാണക്കേടും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.പണം ആവശ്യപ്പെട്ട കാര്യം താൻ തന്നെയാണ് പുറത്തു പറഞ്ഞതെന്നും നടി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം നടനും എം എല്‍ എയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും ആരോപണം തെളിഞ്ഞുവെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൈവം എപ്പോഴും സത്യത്തിൻ്റെ കൂടെയാണെന്ന് പറഞ്ഞ നടി, മുകേഷ് ഒരു എം എല്‍ എ ആയതിനാല്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ എസ് ഐ ടിയോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക