2.75 കോടിയുടെ സ്കോളർഷിപ് നേടി സി.എം.എസ് കോളജിലെ ഗവേഷണ വിദ്യാർഥികള്‍. രസതന്ത്ര വിഭാഗം ഗവേഷണ വിദ്യാർഥികളായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവരാണ് അമേരിക്കയിലെ ടെന്നീസി സർവകലാശാലയില്‍ ആർട്ടിഫിഷല്‍ ഇന്‍റലിജൻസ് മേഖലയില്‍ ഡോക്ടറല്‍ ഗവേഷണത്തിന് സ്കോളർഷിപ് നേടിയത്.
രസതന്ത്ര വിഭാഗം അസി. പ്രഫസറായ ഡോ. വിബിൻ ഐപ് തോമസിന് കീഴില്‍ ഒരു വർഷമായി ആർട്ടിഫിഷല്‍ ഇന്‍റലിജൻസ് മേഖലയില്‍ ഗവേഷണം നടത്തി വരുകയായിരുന്നു ഇവർ. ഫ്രാൻസില്‍ നടന്ന ഫ്രഞ്ച് കെമിക്കല്‍ സൊസൈറ്റി കോണ്‍ഫറൻസിലും ഇവർ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















