പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയില്‍ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണ്.കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരാൻ പോകുകയാണ്.

മുപ്പത്തിനായിരത്തില്‍ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിലമ്ബൂരില്‍ പിണറായിസത്തിന്റെ അവസാന ആണി അടിക്കും. പനമരത്തെ വിജയം തറവാട്ടിലേക്ക് കൊണ്ടുവന്ന എന്റെ സമ്മാനമാണെന്നും പിവി അൻവർ പറഞ്ഞു.പുതിയ സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അൻവർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നര കൊല്ലമായി ആർ എസ്‌ എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച്‌ 8 വർഷം ഈ വേദിയില്‍ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാൻ. നിലമ്ബൂരില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികള്‍ തുറന്നു പറയാനാണ് ഞാൻ എം എല്‍ എ സ്ഥാനം രാജി വെച്ചത്. മലയോര സമര യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം താൻ ചോദിച്ച്‌ വാങ്ങിയതാണെന്നും അൻവർ പറഞ്ഞു.

https://youtu.be/oXa5my9-wvg?si=kK8QmXdQw5Ysh9RG
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക