കോടികള്‍ വരുന്ന ഫെറാറി സൂപ്പർകാർ ഇന്നലെ കൊച്ചിയില്‍ അപകടത്തില്‍ പെട്ട വാർത്തകളും വീഡിയോകളുമെല്ലാം പലരും കണ്ടുകാണുമല്ലോ. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ മിഡ് എഞ്ചിൻ 488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി മെഡിക്കല്‍ കോളജ് റോഡില്‍ അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ ആർക്കും പരുക്കുകളില്ലെങ്കിലും കാറിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ടെന്നാണ് വിവരം.

കേരളത്തിലെ ഏറ്റവും വലിയ സ്വർണ, വജ്ര റീട്ടെയിലർമാരില്‍ ഒന്നാണ് ജോസ്കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫെറാറിയുടെ ഈ വാഹനം.ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസിന്റേതാണ് അപകടത്തില്‍ പെട്ട ഫെറാറി 488 GTB. അപകടത്തില്‍ സൂപ്പർകാറിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നിട്ടുണ്ട്. വീലുകള്‍ ഊരിപ്പോയി, ഫെൻഡർ, ബമ്ബറുകള്‍, തുടങ്ങി ബോഡി പാനലുകള്‍ വരെ തകരുകയുണ്ടായി. അപകടസമയത്ത് വാഹനം ആരാണ് ഓടിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആർക്കും പരിക്കുകളില്ലെന്നത് ആശ്വാസകരമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. മീഡിയനിലും മരത്തിലുമിടിച്ച്‌ റോഡില്‍‌ വട്ടം കറങ്ങിയാണ് കാർ നിന്നത്. ഒരു വ്യവസായിയുടെ വാഹനമെന്നാണ് പൊലീസ് പറയുന്നത്. ഈ വാഹനം കേരളത്തിലല്ല രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. MH 04 JB 5000 എന്ന രജിസ്ട്രേഷൻ പ്ലേറ്റാണ് ടോണി ജോസിന്റെ ഫെറാറിക്കുള്ളത്.

താനെ ആർടിഒയില്‍ രജിസ്റ്റർ ചെയ്‌തിട്ടുള്ള സൂപ്പർകാറിന്റെ സെക്കൻഡ് ഓണറാണ് ടോണി. തികഞ്ഞൊരു വണ്ടിഭ്രാന്തനാണ് ജോസ്കോ ഗ്രൂപ്പ് എംഡിയെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ അപകടത്തില്‍ പെട്ട ഫെറാറി കൂടാതെ ഇദ്ദേഹത്തിന്റെ പോർച്ചില്‍ മറ്റ് നിരവധി അത്യാഡംബര കാറുകളുമുണ്ട്. കേരളത്തിലെ ആദ്യത്തെ ഔഡി A8 സെഡാൻ, സംസ്ഥാനത്തെ ആദ്യത്തെ 2022 റേഞ്ച് റോവർ വോഗ് എന്നിവയെല്ലാം സ്വന്തമാക്കിയത് ടോണിയായിരുന്നു.

ലാൻഡ് റോവർ ഡിഫൻഡർ 110, ബെന്റ്ലി, മെർ‌സിഡീസ് ബെൻസ് ജി-വാഗണ്‍, ഔഡി A8, പുതിയ ബിഎംഡബ്ല്യു 740 Li, മെർ‌സിഡീസ് എസ്-ക്ലാസ് തുടങ്ങിയ കാറുകളെല്ലാം ടോണി ജോസിന്റെ ഗരാജിലുണ്ട്. ഇപ്പോള്‍ അപകടത്തില്‍ പെട്ട ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസിന്റെ ഫെറാറി നന്നാക്കാൻ എത്രരൂപ വേണ്ടിവന്നേക്കുമെന്ന ചിന്തയിലായിരിക്കും വണ്ടിപ്രേമികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക