മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദർശിച്ച് പത്മജ വേണുഗോപാല്‍.ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്നാണ് പ്രാർത്ഥിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഫെയ്സ് ബുക്കിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.’ബന്ധങ്ങള്‍ എത്ര സുന്ദരം! എന്റെ അമ്മയുടെ അടുത്ത സുഹൃത്തായ ശാരദ ആന്റിയെ ഇന്ന് കണ്ണൂർ വീട്ടില്‍ പോയി കണ്ടു. ആ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി.’- പത്മജ വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശാരദ ടീച്ചറോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പത്മജ വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ബന്ധങ്ങൾ എത്ര സുന്ദരം! എന്റെ അമ്മയുടെ അടുത്ത സുഹൃത്തായ ശാരദ ആന്റിയെ ഇന്ന് കണ്ണൂർ വീട്ടിൽ പോയി കണ്ടു. ആ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി
Posted by Padmaja Venugopal on Sunday, January 26, 2025
ഇക്കഴിഞ്ഞ ഡിസംബർ ഏഴിനായിരുന്നു ശാരദ ടീച്ചറിന്റെ നവതി ആഘോഷിച്ചത്. നാല് തലമുറയ്ക്കൊപ്പമുള്ള ശാരദ ടീച്ചറുടെ ജന്മദിന ആഘോഷത്തില്‍ രാ്ഷ്ട്രീയ സാംസ്കാരിക മേഖലയില്‍ നിന്നുള്ളവർ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നവതി ആഘോഷത്തില്‍ പങ്കെടുക്കാൻ അന്നെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ മന്ത്രിയോ സിനിമാ നടനോ ആയിട്ടല്ലെന്നും ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.സ്പീക്കർ എ എൻ ഷംസീർ, സിപിഎം നേതാവ് ഇ പി ജയരാജൻ, ബിജെപി നേതാവ് സി കെ പത്മനാഭൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍ തുടങ്ങിയവർ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു.

















