ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അതിദാരുണ വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഞെട്ടല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയ അച്ഛനെയും മകനെയും രോഷാകുലനായ ഒരു കരടി ആക്രമിച്ചു കൊലപെടുത്തിയ വാർത്തയാണിത്. ശുക്‌ലാല്‍ ദാരോ (45), അജ്ജു കുരേതി (22) എന്നിവരാണ് ശനിയാഴ്ച കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംസ്ഥാനത്തെ ഡോംഗർകട്ട ഗ്രാമത്തിനടുത്തുള്ള ജയില്‍ങ്കസ എന്ന കുന്നിൻ മുകളിലെ വനത്തില്‍ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കരടിയുടെ ആക്രമണത്തില്‍ മകൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അച്ഛൻദാരോ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.കരടിയുടെ പിടിയില്‍ നിന്ന് ദാരോയെയും കുരേതിയെയും രക്ഷിക്കാൻ കരടിക്ക് മുന്നിലേക്ക് ചാടിയ വനംവകുപ്പ് ഉദ്യോഗസ്ഥനും ഗുരുതപരുക്കുകള്‍ ഏറ്റിട്ടുണ്ട്.സംഭവത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ കോരാർ ഫോറസ്റ്റ് റേഞ്ചില്‍ അച്ഛനെയും മകനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും കരടി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.വീഡിയോയുടെ തുടക്കത്തില്‍ മൂന്ന് പേരെയും ആക്രമിക്കാൻ കരടി ദേഷ്യത്തോടെ കാട്ടിലേക്ക് ഓടുന്നത് കാണാം. യൂണിഫോമിട്ട ഫോറസ്റ്റ് ഗാർഡിനെ മൃഗം ആക്രമിക്കുന്നത് വീഡിയോയില്‍ പതിഞ്ഞിരുന്നു. കരടി ഉദ്യോഗസ്ഥനെ കൈകളില്‍ ചേർത്തുപിടിച്ച്‌ ഞെരുക്കുന്ന നിലയില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ രക്ഷപെടുകയെന്നത് അയാള്‍ക്ക് എളുപ്പമായിരുന്നില്ല.പിന്നീട് അദ്ദേഹം ഫോറസ്റ്റ് ഗാർഡ് നാരായണ്‍ യാദവ് ആണെന്ന് തിരിച്ചറിഞ്ഞു, കരടിയില്‍ നിന്ന് രക്ഷപെട്ടെങ്കിലും നിലവില്‍ നാരായണിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക