നേതാക്കളുടെ മക്കള്‍ യുവജന – വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാത്തതില്‍ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ രംഗത്ത്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അറിവഴകൻ പങ്കെടുത്ത പത്തനംതിട്ട ജില്ലാ നേതൃയോഗത്തിലാണ് വിജയ് ഇന്ദുചൂഡൻ വിമർശനം ഉന്നയിച്ചത്. അടിയും അറസ്റ്റും കേസും കോടതിയുമായി എത്ര നേതാക്കളുടെ മക്കള്‍ നടക്കുന്നുണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍റെ ചോദ്യം.

നേതാക്കളില്‍ എത്രപേരുടെ മക്കള്‍ യുവജന പ്രസ്ഥാനങ്ങളില്‍ സജീവമാണ്? സഹകരണ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ വരുമ്ബോള്‍ പാർട്ടിയിലുള്ള എത്ര യുവാക്കളെ പരിഗണിക്കുന്നുണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് നേതാക്കളെ വേദിയില്‍ ഇരുത്തി തന്നെ വിജയ് ഇന്ദുചൂഡൻ ചോദിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അറിവഴകൻ, കെ പി സി സി സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി സി സി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്ബില്‍ തുടങ്ങി നിരവധി നേതാക്കളാണ് വേദിയിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍ മീഡിയയില്‍ വിജയ് ഇന്ദുചൂഡന്‍റെ വീഡിയോ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. നിരവധി കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് വിജയ് ഇന്ദുചൂഡൻ പറഞ്ഞത് ശരിയാണെന്ന അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. വീഡിയോ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക