CrimeGalleryKeralaNewsPolitics

‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച്‌ പല്ല് പറിക്കും…’: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ തെറിയും ഭീഷണിയും; ഓഡിയോ ക്ലിപ്പ് വാർത്തയോടൊപ്പം

പണിമുടക്ക് ദിനത്തില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന്റെ കാല്‍ തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്ബംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂണ്‍ കെ.എ. ഷാജഹാനാണ് സി.പി.ഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ജില്ല സെക്രട്ടറി റോയി ജോസഫിന്റെ ഭീഷണി. ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജഹാൻ ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കി.

ജോയിന്റ് കൗണ്‍സില്‍ അംഗം കൂടിയായ ഷാജഹാന് ഇന്ന് രാവിലെയാണ് നേതാവിന്റെ വിളിവന്നത്. പണിമുടക്കില്‍ പങ്കെടുക്കാതെ ഒപ്പിട്ടുവല്ലേ എന്നാണ് ഇദ്ദേഹം ആദ്യം ചോദിച്ചത്. ഓഫിസില്‍ വന്നപ്പോള്‍ ഒപ്പിട്ടുപോയെന്നും പറ്റിപ്പോയെന്നും മറുപടി പറഞ്ഞതോടെ തെറിവിളിയും ഭീഷണിയുമായി. ഓഫിസില്‍ കയറിവന്ന് കാല്‍ തല്ലിയൊടിക്കുമെന്നും നമുക്ക് കാണാമെന്നും പറഞ്ഞ് തെറിവിളിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പിതാവിനെ പറഞ്ഞുള്ള തെറി വിളിക്കാൻ താൻ ആരാണെന്നും ആ നിലക്ക് വീട്ടിലുള്ളവരെ വിളിച്ചാല്‍ മതിയെന്നും ഷാജഹാനും തിരിച്ചടിച്ചു. ഒരുമിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം ജീവനക്കാരുടെ വാട്ട്സ്‌ആപ് ഗ്രൂപ്പില്‍ പ്രചരിക്കുകയാണ്. പി. സന്തോഷ് കുമാർ എം.പിയുടെ പി.എയും ജോയിന്റ് കൗണ്‍സില്‍ ജില്ല സെക്രട്ടറിയുമാണ് റോയി ജോസഫ്. ഓഡിയോ ക്ലിപ്പ് ചുവടെ👇

ഫോണ്‍ കോളിന്റെ പൂർണരൂപം:

  • റോയി ജോസഫ്: ‘ഹലോ നിങ്ങള് വേണുവാ?
  • ഷാജഹാൻ: അല്ലല്ല, ഞാൻ ഷാജഹാനാണ്.
  • റോയി ജോസഫ്: ഷാജഹാനാണ്. നിങ്ങള്‍ ഇന്ന് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല അല്ലേ? നിങ്ങള്‍ പോയി ഒപ്പിട്ടു അല്ലേ?
  • ഷാജഹാൻ: ഞാൻ രാവിലെ വന്ന് ഒപ്പിട്ടുപോയി.. അയച്ചുപോയി, അതാ പറ്റിപ്പോയത്… അത് കഴിഞ്ഞാ റഹ്മത്ത് വിളിക്കുന്നത്…
  • റോയി ജോസഫ്: ഒന്നും ഒരു കാര്യവുമില്ല… നിന്റെ കാല് തല്ലി ഒടിക്കും.. നിനക്ക് അവിടെ ഇരിക്കാൻ കഴിയും എന്ന് വിചാരിക്കണ്ട. നിനക്ക് ട്രാൻസ്ഫർ വാങ്ങിത്തന്ന് ജോലി വാങ്ങിത്തന്നിട്ട് നീ പോയിട്ട് ഒപ്പിടാനോ? അടിച്ച്‌ നിന്റെ പല്ല് പറിക്കും *@#!#*%$ (തെറിവിളിക്കുന്നു)
  • ഷാജഹാൻ: അത് നിങ്ങള്‍ വേറെ ആരെയെങ്കിലും വിളിച്ചാല്‍ മതി.. നീ എന്റെ തന്തയാവണ്ട. എന്റെ കൈയും കാലും ഒടിക്കാൻ നീ ആരാ? നീ ആരെയാണ് പേടിപ്പിക്കുന്നത്?
  • റോയി ജോസഫ്: കണ്ടിരുന്നോ, കണ്ടിരുന്നോ..
  • ഷാജഹാൻ: നീ ആരെയാ പേടിപ്പിക്കുന്നത്?
  • റോയി ജോസഫ്: നിന്നെതന്നെ, നിന്നെ തന്നെ
  • ഷാജഹാൻ: തെറി നിെന്റ വീട്ടിലുള്ളവരെ വിളിച്ചാല്‍ മതി…
  • റോയി ജോസഫ്: നീ കാത്തിരുന്നോ കാത്തിരുന്നോ
  • ഷാജഹാൻ: നിന്നെ കൊണ്ട് കഴിയുന്നത് ആക്ക്.
  • റോയി ജോസഫ്: ആ.. അത് നമ്മള്‍ ആക്കാം….
  • ഷാജഹാൻ: തെറി നിന്റെ വീട്ടിലുള്ളവരെ വിളിച്ചാല്‍ മതി
  • റോയി ജോസഫ്: നിന്റെ ഓഫിസില്‍ വന്ന് വിളിക്കുമെടാ….
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button