കേരള പ്രദേശ് കോണ്‍‍ഗ്രസ് കമ്മിറ്റിയെ നയിക്കാൻ പുതിയ അധ്യക്ഷൻ എത്തിയേക്കുമെന്ന് സൂചന. കെ സുധാകരന് പകരം മറ്റൊരാളെ നിയോഗിക്കണമെന്ന ആവശ്യമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു ഹൈക്കമാന്‌റിനെ അറിയിച്ചിരിക്കുന്നത്.സുധാകരന് പകരം 6 പേരുകളും കനുഗോലു നിർദ്ദേശിച്ചിതായി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കെ സുധാകരൻ സംസ്ഥാന അധ്യക്ഷനാകുന്നത്, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ‘ഗ്രൂപ്പിന് അതീതമായി’ വിഡി സതീശനും എത്തി. പാർട്ടിയില്‍ ഐക്യം കൊണ്ടുവരാനും കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയർത്താനും ലക്ഷ്യം വെച്ചായിരുന്നു നേതാക്കളെ നിയമിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള അധികാര വടംവലിയാണ് പിന്നീട് കോണ്‍ഗ്രസില്‍ കണ്ടത്. ഇരുനേതാക്കളും പരസ്യമായി കൊമ്ബുകോർക്കുന്ന സാഹചര്യം പോലും ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇരുവരും തമ്മില്‍ മൈക്കിന് വേണ്ടി അടികൂടിയ സംഭവമെല്ലാം വലിയ പരിഹാസത്തിന് തന്നെ കാരണമായി. നേതാക്കളുടെ ഐക്യമില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ എന്ന് പാർട്ടിയില്‍ തന്നെ പലരും അടക്കം പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഇരുവരും വിശദീകരിച്ചെങ്കിലും ഇത്തരം നടപടികള്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് പതിവായി. കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി നേരത്തേ മാറ്റിവെച്ചതും സംയുക്ത വാർത്താസമ്മേശനം നടത്താൻ ഇരുനേതാക്കളും തയ്യാറാകാതിരുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള ഐക്യമില്ലായ്മ കൂടിവരുന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു.

ഇതുമാത്രമല്ല തുടക്കം മുതലുള്ള കെ സുധാകരന്റെ ചില നിലപാടുകളും ഹൈക്കമാന്റിന്റെ അനിഷ്ടത്തിന് വഴിവെച്ചിരുന്നു. സുധാകരന്റെ ആർ എസ് എസ്-ബി ജെ പി അനുകൂല പ്രതികരണങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കെ പി സി സി അധ്യക്ഷൻ തന്നെ ആർ എസ് എസിനെ പ്രകീർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഘടകക്ഷിയായ മുസ്ലീം ലീഗ് അടക്കം പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും ഉണ്ടായി. സുധാകരന്റെ നെഹ്റു വിരുദ്ധ പരാമർശങ്ങളിലും എ ഐ സി സി നേതൃത്വം അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ഇനിയും സുധാകരൻ നയിക്കുന്നത് ഉചിതമാകില്ലെന്ന നിലപാട് ദേശീയ നേതൃത്വത്തിനുണ്ട്. വിഡി സതീശനും സുധാകരനും ഒന്നിച്ച്‌ നിന്നില്ലെങ്കില്‍ സമാനതകള്‍ ഇല്ലാത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് നല്‍കുന്നുണ്ട്. അതേസമയം സുധാകരൻ മാറിയാല്‍ ആരാകും അധ്യക്ഷ സ്ഥാനത്ത് എത്തുകയെന്നതാണ് മറ്റൊരു ചോദ്യം. ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരൻ എന്നിവരെ ചുറ്റി പറ്റിയാണ് പ്രധാനമായും ചർച്ചകള്‍. എന്നാല്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുക കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അത്ര എളുപ്പമായേക്കില്ല, പ്രത്യേകിച്ച്‌ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക