ഏതു ഘട്ടത്തിലും അണികളെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കുവാൻ കഴിവുള്ള നേതാവാണ് കെ സുധാകരൻ. തൻറെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അദ്ദേഹം ഇത് ചെയ്യുന്നതിന് കോൺഗ്രസ് രാഷ്ട്രീയവും കേരള രാഷ്ട്രീയവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന ശൈലിയിൽ അടിച്ചു തിരിച്ചടി എന്നതാണ് കെ സുധാകരന്റെ ലൈൻ.

ഇത്തരത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെഎസ്‌യു പ്രവർത്തകരോട് കെ സുധാകരൻ തിരിച്ചടിക്കുവാൻ ആഹ്വാനം നൽകുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. വീഡിയോ കോളിലൂടെ ആണ് അടിച്ച കൂട്ടത്തിലെ മൂന്നാളുടെയെങ്കിലും കാൽ നാളെത്തന്നെ തല്ലിയൊടിക്കണം എന്ന നിർദ്ദേശം കെപിസിസി അധ്യക്ഷൻ പങ്കുവെക്കുന്നത്. ഈ വീഡിയോ കോളിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ഇപ്പോൾ വൈറലായി മാറുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ഇങ്ങനെ

കൊടുങ്ങല്ലൂർ എം ഇ എസ് കോളേജില്‍ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെഎസ്‌യു വിദ്യാർത്ഥികൾക്ക് ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണം അഴിച്ചുവിട്ട എസ്എഫ്ഐ നേതാക്കൾ കേസ് ദുർബലമാക്കുവാൻ കൗണ്ടർ കേസുമായി രംഗത്തുമുണ്ട്. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ് ആശുപത്രിയിലായ കെഎസ്‌യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി കെ സുധാകരന്റെ വീഡിയോ കോൾ എത്തുന്നത്. അടിക്ക് തിരിച്ചടിയാണ് പരിഹാരം എന്ന ശൈലിയിൽ കടുത്ത നിർദ്ദേശങ്ങളാണ് കെപിസിസി മുൻ അധ്യക്ഷൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക