IndiaNewsPolitics

മണിപ്പൂരിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ; ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു: നിതീഷ് എൻഡിഎയെ പാലം വലിക്കുമോ?

അപ്രതീക്ഷതി സംഭവവികാസത്തില്‍ മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) പിന്‍വലിച്ചു.ജെഡിയു ഏക എംഎല്‍എ പ്രതിപക്ഷ ബെഞ്ചിലിരിക്കും ഇനി മുതല്‍. ജെയഡിയുവിന്റെ ഈ നീക്കം സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും, കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു ലക്ഷ്യമിടുന്നത് എന്തെന്ന് വ്യക്തമായിട്ടില്ല.

കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച്‌ മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം.2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ജെഡിയു ആറ് സീറ്റുകള്‍ നേടിയെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറിയിരുന്നു. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 37 എംഎല്‍എമാരാണുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും പിന്തുയ്ക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

മണിപ്പൂരിലെ ജെഡിയു യൂണിറ്റ് തലവനായ കിഷ് ബിരേന്‍ സിങ് സംഭവവികാസത്തെക്കുറിച്ച്‌ അറിയിച്ച്‌ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് കത്തയച്ചു.2022 ഫെബ്രുവരി/മാര്‍ച്ച്‌ മാസങ്ങളില്‍ മണിപ്പൂര്‍ സംസ്ഥാന അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡിന്റെ ആറ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു ഏതാനും മാസങ്ങള്‍ക്ക് ശേഷം ജനതാദള്‍ യുണൈറ്റഡിന്റെ അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറി. പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള കൂറുമാറ്റ നടപടികള്‍ തീര്‍പ്പാകാതെ കിടക്കുകയാണ. മണിപ്പൂരിലെ ജനതാദളിന്റെ (യുണൈറ്റഡ്) ഏക എംഎല്‍എ എം അബ്ദുള്‍ നസീറിന്റെ ഇരിപ്പിടം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ ബഞ്ചിലേക്ക് മാറ്റിയിരുന്നു.

മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനതാദള്‍ (യുണൈറ്റഡ്), മണിപ്പൂര്‍ യൂണിറ്റ് പിന്തുണയ്ക്കുന്നില്ലെന്നും ഞങ്ങളുടെ ഏക എംഎല്‍എ എം അബ്ദുള്‍ നസീറിനെ സഭയില്‍ പ്രതിപക്ഷ എംഎല്‍എയായി പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button