കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം കെ സുധാകരന്‍ ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തിനായി സ്‌ക്രീനിങ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് സുധാകരൻ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കണ്ണൂരില്‍ മത്സരിക്കുന്നതിനുള്ള താല്‍പര്യം കെ സുധാകരന്‍ നേരത്തെ പലവട്ടം അറിയിച്ചിരുന്നു.എന്നാല്‍ കണ്ണൂരില്‍ നിലവിലെ എംപി കൂടിയായ സുധാകരന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംപി സ്ഥാനത്തിരിക്കുന്നവര്‍ മത്സരികുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനിടെയാണ് സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച്‌ കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്. സുധാകരന്റെ നീക്കത്തിന് കോൺഗ്രസ് നേതൃത്വം വഴങ്ങുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്. എന്നാൽ കണ്ണൂരിൽ വിജയം ഉറപ്പിക്കുവാൻ സുധാകരൻ തന്നെ കളത്തിൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്ന വലിയൊരു വിഭാഗം പ്രവർത്തകർ പാർട്ടിക്കുള്ളിൽ ഉണ്ട് എന്നതും യാഥാർത്ഥ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക