മുംബൈ:ഡിസംബർ 10-ന് കുർള ഈസ്റ്റിൽ ഏഴ് പേരുടെ മരണത്തിനും 40-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ അപകടത്തിൽ ബെസ്റ്റ് ബസിൻ്റെ ഡ്രൈവർക്ക് മുംബൈ കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു.ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻ്റ് ട്രാൻസ്‌പോർട്ട് സ്ഥാപനത്തിൻ്റെ ഇലക്ട്രിക് ബസ്, അന്നേ ദിവസം രാത്രി വൈകി എസ്‌ജി ബാർവ് റോഡിൽ വച്ച് നിരവധി വാഹനങ്ങളെ ഇടിച്ചു, തുടർന്ന് ഡ്രൈവർ സഞ്ജയ് മോറെയെ ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.
വിശദമായ ഉത്തരവ് ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും മോറെയുടെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് ജഡ്ജി വി എം പത്താഡെ തള്ളി.ബസിലെ മെക്കാനിക്കൽ തകരാർ മൂലമാണ് അപകടമുണ്ടായതെന്നും അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ സമാധാന് സുലനെ മുഖേന സമർപ്പിച്ച ഹർജിയിൽ മോർ ആരോപിച്ചിരുന്നുഎന്നാൽ അപകടത്തിൽപ്പെട്ട ബസിൽ സാങ്കേതിക തകരാർ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.