പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനിലെ മുരിദ്‌കെയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ലഷ്‌കർ ഇ തൊയ്ബ (എല്‍ ഇ ടി) ഭീകരരുടെ പിതാവാണ് വീഡിയോയിലുള്ളത്.ഇയാള്‍ തന്റെ മക്കളുടെ മരണത്തെ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നത്.
എല്‍ ഇ ടി അംഗങ്ങള്‍ ഇയാള്‍ക്ക് ചുറ്റുമുണ്ട്. ഇതിനിടയിലാണ് ഇന്ത്യൻ സായുധ സേന കൊലപ്പെടുത്തിയ തന്റെ മക്കളെ പ്രശംസിച്ചുകൊണ്ട് പ്രകോപനപരമായ പ്രസംഗം നടത്തുന്നത്. ‘എന്റെ രണ്ട് ആണ്‍മക്കള്‍ രക്തസാക്ഷികളായി, അതില്‍ ഞാൻ അഭിമാനിക്കുന്നു, എനിക്ക് അഞ്ച് ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ ഞാൻ അവരെയും ബലിയർപ്പിക്കുമായിരുന്നു.’- എന്നാണ് ഭീകരരുടെ പിതാവ് പറയുന്നത്.
ഭീകരരുടെ പിതാവിന്റെ വാക്കുകള്‍ കേട്ടതും ചുറ്റും ഉണ്ടായിരുന്നവർ ‘അല്ലാഹു അക്ബർ’ എന്ന് പറയുന്നു.ഈ വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പകർത്തിയ മുറിദ്‌കെയില്‍, ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നാണ്. ഈ പ്രദേശം വളരെക്കാലമായി എല്‍ ഇ ടിയുടെ പ്രാഥമിക പരിശീലന കേന്ദ്രമായി പ്രവർത്തിച്ചുവരുന്നുവീഡിയോയില്‍ എല്‍ ഇ ടി നേതാവായ ഹാഫിസ് അബ്ദുർ റൗഫിനെ കാണാം. ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യൻ സൈന്യം വധിച്ച മൂന്ന് ഭീകരരുടെ ശവസംസ്‌കാര പ്രാർത്ഥനകള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കുന്നതിന്റെ വീഡിയഓ നേരത്തെ പുറത്തുവന്നിരുന്നു.
#EXCLUSIVE Father of one of Laskhar e Taiba operatives killed by Indian strikes in Muridke is surrounded by other LeT reps including Hafiz Abdul Rauf, the man @OfficialDGISPR yesterday said was just a local cleric. Right after father's speech, crowd chants "Al Jihad Al Jihad" pic.twitter.com/zzav804J6P
— Taha Siddiqui (@TahaSSiddiqui) May 12, 2025

















