
വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയതില്‍ കോട്ടയം വൈക്കത്ത് യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്.
നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.2023 ഏപ്രില്‍ മുതലാണ് തട്ടിപ്പ് അരങ്ങേറിയത്. വൈക്കത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനായ വൈദികനെയാണ് തട്ടിപ്പിനിരയാക്കിയത്.
വൈദികന് പ്രധാന അധ്യാപകനായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് വീഡിയോ കോള്‍ വിളിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പണം തട്ടുകയായിരുന്നു. 2023 ഏപ്രില്‍ മുതല്‍ പല തവണകളായാണ് പണം തട്ടിയെടുത്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.