ഹോണ്ടുറാസിലെ കത്തോലിക്ക വൈദികന്റെ സമയോചിതമായ ഇടപെടല്‍ മൂലം തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം വിഫലമായി ഹോണ്ടുറാസിലെ സാന്റാ റോസാ ഡെ കോപന്‍ രൂപതയിലെ സെന്റ് ലൂസി ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് മോഷണ ശ്രമം നടന്നത്.ഒകോടെപേക്യുവിലെ സെന്റ് മാര്‍ക്ക് ഇവാഞ്ചലിസ്റ്റ് ഇടവക വികാരിയായ ഫാ. നേരി അഡാല്‍ബെര്‍ട്ടോ ഗോമെസ് പെരെസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് തിരുവോസ്തി അവഹേളനത്തില്‍ നിന്നു സംരക്ഷിച്ചത്.
വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് വരിയായി നിന്നിരുന്ന വിശ്വാസികള്‍ക്കൊപ്പം ശരാശരിയില്‍ കവിഞ്ഞ ഉയരവും ടീഷര്‍ട്ടും തൊപ്പിയും ധരിച്ച മീശയുള്ള ഒരാളുമുണ്ടായിരിന്നു. തികച്ചും ബഹുമാന കുറവോടെയാണ് ഇയാള്‍ നിന്നിരിന്നതെന്ന് പുറത്തു വന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു.
വൈദികന്‍ നാവില്‍ തിരുവോസ്തിവെക്കുന്നതിന് കാത്തുനില്‍ക്കാതെ മോഷ്ടാവ് വായ മുന്നോട്ട് കൊണ്ടുചെന്ന്‍ തിരുവോസ്തി പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കുകയായിരിന്നു. തിരുവോസ്തിയുടെ പകുതിഭാഗം വായ്ക്ക് പുറത്തായിരുന്നു.

















