എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയിൽ സഭ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കുന്നതിനിടെ മുതിർന്ന വൈദികനായ ജോൺ തോട്ടുപ്പുറത്തെ അൾത്താരയിൽ ക്രൂര മർദ്ദനത്തിനിരയാക്കിയത് ജോസ് കെ മാണിയുടെ വിശ്വസ്തനും കേരള കോൺഗ്രസ് നേതാവുമായ ബാബു ജോസഫിന്റെയും മകന്റെയും നേതൃത്വത്തിലാണ്. കേരളാ കോൺഗ്രസ് മാണി വിഭാഗം വൈക്കം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ബാബു.

ശനിയാഴ്ചയാണ് പള്ളിയില്‍ ഔദ്യോഗികവിഭാഗവും വിമതവിഭാഗവും തമ്മില്‍ സംഘർഷമുണ്ടായത്. ബാബു ജോസഫിന്റെയും വികാരി ഫാ. ജെറിൻ പാലത്തിങ്കലിന്റെയും നേതൃത്വത്തിലുള്ള വിമതസംഘമാണ് ആക്രമിച്ചതെന്ന് ഔദ്യോഗികവിഭാഗം ആരോപിച്ചു. ഫാ. ജോണ്‍ തോട്ടുപുറം വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎം മാണിയുടെ ഗൺമാൻ, ജോസ് കെ മാണി പാർട്ടി ചെയർമാൻ ആയപ്പോൾ വൈക്കം നിയോജകമണ്ഡലത്തിൽ സുപ്രധാന പാർട്ടി പദവി

ബാബു ജോസഫ് ദീർഘകാലം കെഎം മാണിയുടെ ഗൺമാനായിരുന്നു. ഈ കാലഘട്ടത്തിൽ തന്നെ ജോസ് കെ മാണിയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആവണം സർവീസിൽ നിന്ന് വിരമിച്ച ബാബു ജോസഫിന് ജോസ് കെ മാണി പാർട്ടിയിൽ നിർണായക പദവി നൽകിയതും. ഇയാൾ കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്.

അൾത്താരയിൽ കയറി വൈദികനെ ആക്രമിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്

അൾത്താരയിൽ കയറി വൈദികനെ ആക്രമിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്

Posted by Kerala Speaks Online on Sunday, February 2, 2025

സഭയ്ക്ക് അതൃപ്തി

കേരള കോൺഗ്രസ് നേതാവ് അൾത്താരയിൽ കാട്ടിയ അതിക്രമത്തിൽ കത്തോലിക്കാ സഭയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ബാബു ജോസഫിന്റെ അഴിഞ്ഞാട്ടം അതുകൊണ്ടുതന്നെ പാർട്ടിക്ക് വലിയ തിരിച്ചടിയാവുകയാണ്. കുർബാന അർപ്പണത്തെ ചൊല്ലി നിലനിൽക്കുന്ന തർക്കത്തിൽ പാലാ ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി രൂപതകളാണ് ഔദ്യോഗിക വിഭാഗത്തിൽ ഏറ്റവും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രൂപതകളുടെ നിലപാടിനെ തള്ളുകയും, ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ വൈദികനെ മർദ്ദിക്കുകയും ചെയ്ത കേരള കോൺഗ്രസ് നേതാവിന്റെ നിലപാട് സഭയോടുള്ള വെല്ലുവിളിയായിട്ടാണ് നേതൃത്വം വിലയിരുത്തുന്നത്. സഭയുടെ അനിഷ്ടം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക