പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊന്ന് 52 -കാരൻ. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ വിവാഹാഭ്യർത്ഥന നടത്തി അധികം വൈകാതെ കുത്തിക്കൊന്നത്. ഇയാള്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ്. ഡിസംബര്‍ 30 -നാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്തിയത്.

ഇപ്പോള്‍ മെലോ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.31-കാരിയായ തന്റെ പങ്കാളി നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാല്‍ഡൊനാഡോയെയാണ് ഇയാള്‍ കുത്തിയത്. വിവാഹാഭ്യാർത്ഥന നടത്തുന്നതിന്റെ വീഡിയോ ഷെയർ ചെയ്ത് 24 മണിക്കൂറിന് ശേഷമായിരുന്നു ഈ കൊടുംക്രൂരത ഇയാള്‍ കാണിച്ചത്. വീഡിയോയ്ക്കൊപ്പം ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നും ഇയാള്‍ കുറിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ കയ്യില്‍ ഒരു മോതിരവുമായി മെലോ കാല്‍മുട്ടിലിരിക്കുന്നത് കാണാം. മാല്‍ഡൊനാഡോ അമ്ബരപ്പോടെ ഇയാളെ നോക്കുന്നു. കണ്ടുനില്‍ക്കുന്നവർ കയ്യടിച്ചും ആർപ്പുവിളിച്ചും ഇയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആകെ അമ്ബരന്ന് നില്‍ക്കുന്ന മാല്‍ഡൊനാഡോ പിന്നീട് ഇയാളുടെ അടുത്തേക്കെത്തുകയും അയാളെ ചുംബിക്കുകയും ചെയ്യുന്നുണ്ട്. അവിടെ നിന്നും അവള്‍ കൈനീട്ടുകയും അയാളുടെ കയ്യില്‍ നിന്നും മോതിരം സ്വീകരിക്കുകയും ചെയ്യുന്നു. പിന്നീട്, അവർ വീണ്ടും ചുംബിക്കുന്നതും കാണാം.

എന്നാല്‍, പിന്നീട് മാല്‍ഡൊനാഡോയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മെലോയെ അറസ്റ്റ് ചെയ്തു. നേരത്തെ ഒരു സ്ത്രീയെ ബോക്സ് കട്ടർ കാണിച്ച്‌ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച കേസും ഇയാളുടെ പേരിലുണ്ട്. ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെട്ട ആളായിരുന്നു മെലോ.അതേസമയം, ഗോഫണ്ട്മീ പേജില്‍ മാല്‍ഡൊനാഡോയുടെ ആന്റി കുറിച്ചത്, അവളുടെ രണ്ട് കുട്ടികള്‍ അനാഥരായി എന്നായിരുന്നു. അവരുടെ ഭാവി അനാഥമായി എന്നും അവർ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക