ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കുന്നതിനാൽ ജോസ് കെ മാണി എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി എന്ന് അറിയിപ്പ്. അംമ്പ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയിട്ടാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിഷ്കർഷിച്ചിരിക്കുന്നത് എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
കേരള കോൺഗ്രസ് എം പാർട്ടി ചെയർമാനും രാജ്യസഭാ എംപിയുമായ അദ്ദേഹത്തിൻറെ ഓഫീസ് പ്രവർത്തനങ്ങൾ തടസ്സം കൂടാതെ മുന്നോട്ടുപോകുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് തന്നെയാണ് ജോസ് കെ മാണിയുടെ എംപി എന്ന നിലയിലുള്ള ഓഫീസും പ്രവർത്തിക്കുന്നത്. എംപി ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകുന്നതിന് ചുവടെയുള്ള ഫോൺ നമ്പറുകളിൽ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഷബീറിനെ ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. PH: 9496804980, 7012678704

















