കാലത്തെ കുളിച്ച് ഈറനോട് കൂടി വീടിന്റെ മുറ്റത്ത് കോലം തീർക്കുക അല്ലെങ്കില്‍ കളം വരയ്ക്കുക എന്നത് ചില സ്ഥലങ്ങളില്‍ ആചാരത്തിന്റെ ഭാഗമാണ്.അവരെല്ലാവരും തന്നെ രാവിലെ തങ്ങളുടെ വീട്ടുമുറ്റത്ത് അരിമാവില്‍ കോലം തീർക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ ദീപാവലി ഹോളി തുടങ്ങിയ വിശേഷദിവസങ്ങളിലാണ് കോലം വരയ്ക്കുന്നത്. പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള കോലം ഇപ്പോള്‍ നമുക്ക് കാണാൻ സാധിക്കും. ഓരോ കോലം തീർക്കുമ്ബോഴും അതിനുള്ളില്‍ ഓരോ അർത്ഥങ്ങളുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു കോലത്തിന്റെ വീഡിയോ ആണ് വൈറല്‍ ആകുന്നത്. വെറും കോലം അല്ല വിവിധ കളറുകളില്‍ തീർത്ത കോലമാണിത്. ഒരു യുവതി തന്റെ വീടിനു മുറ്റത്ത് രംഗോലി ഇടുന്നതാണ് വീഡിയോയില്‍ ഉള്ളത്. വർണ്ണാഭമായ പൊടികള്‍ നിലത്ത് എറിഞ്ഞ്കാഴ്ചക്കാരെ അമ്ബരപ്പിച്ചുകൊണ്ട് അതിശയകരമായ രംഗോലി ഡിസൈൻ സൃഷ്ടിക്കുന്നത് വീഡിയോ കാണിക്കുന്നു. രംഗോലി എന്ന് കേള്‍ക്കുമ്ബോള്‍ ആദ്യം ഓടിയെത്തുന്നത് മഴവില്ല് തന്നെയാണ്. കാരണം മഴവില്ലിന്റെ എല്ലാ വർണ്ണങ്ങളും രംഗോലിയിലും ഉണ്ട്. തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് പല ഡിസൈനുകളില്‍ രംഗോലി തീർക്കുന്നത് നമ്മള്‍ ഇതിനുമുമ്ബും കണ്ടിട്ടുണ്ട്.
ഇതിന് സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്, പോസിറ്റിവിറ്റിയെ പ്രതീകപ്പെടുത്തുകയും ഭാഗ്യത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. യുവതിയുടെ കഴിവിനെ എല്ലാ ആളുകളും പ്രശംസിച്ചു. ഭാവനയും ദൈവാനുഗ്രഹവും ഉള്ളവർക്ക് മാത്രമേ ഇത്തരത്തില്‍ വരയ്ക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെട്ടത്. ദൈവിക കരങ്ങള്‍ എന്നാണ് മറ്റൊരു കൂട്ടർ യുവതിയെ വിശേഷിപ്പിച്ചത്.

















