മുംബൈ:അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ മുംബൈയിലും മഹാരാഷ്ട്രയിലുമായി പോലീസ് കാമ്പയിൻ തുടരുന്നു. ഈ നടപടിയുടെ ഭാഗമായി ഘട്‌കോപ്പർ പോലീസ് 13 ബംഗ്ലാദേശികളെ കൂടി നാലസോപാരയിലെ അച്ചോലെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.ആദ്യം ഒരു ബംഗ്ലാദേശിയെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ അനധികൃത മായി താമസിക്കുന്ന 13 ബന്ധുക്കളെ അറസ്റ്റുചെയ്യുന്നതിലേക്ക് നയിക്കുകയുമായിരുന്നു .

ഇതോടെ ഈ ക്യാമ്പയിന്റെ ഭാഗമായി 413 ബംഗ്ലാദേശികൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു, അതിൽ 163 പേരെ നാടുകടത്തിയിട്ടുണ്ട്. ബംഗാൾപുര എന്നറിയപ്പെടുന്ന സയണിലെ ആൻ്റോപ്പ് ഹിൽ പ്രദേശത്ത് ധാരാളം ബംഗ്ലാദേശികൾ താമസിച്ചിരുന്നു. എന്നാൽ, പോലീസ് നടപടി ശക്തമാക്കിയതോടെ ഇവരിൽ ഭൂരിഭാഗവും പലായനം ചെയ്യുകയും സമീപ നഗരങ്ങളിലേക്ക് താമസം മാറുകയും ചെയ്തതായി പോലിസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക