മുംബൈ: കഴിഞ്ഞ ദിവസമാണ് ദാദറിലെ തൻ്റെ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ഭാരതി നാരായണ് ഗാന്ധി എന്ന 76 കാരിയായ വയോധിക ജീവിതം അവസാനിപ്പിച്ചത്.മൊറാച്ചി വാഡിയിലെ ജിഡി അംബേദ്കർ റോഡിലെ മോഹൻ നായിക് സൊസൈറ്റിയിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ബോയ്‌വാഡ പോലീസിന് വിവരം ലഭിക്കുകയും സംഭവസ്ഥലത്തെത്തുകയും ചെയ്തു. ഉടൻ തന്നെ കെഇഎം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി മോഹൻ നായിക് സൊസൈറ്റിയിൽ താമസിക്കുന്ന ഗാന്ധി രക്താതിമർദ്ദവും പ്രമേഹവും ബാധിച്ച് ചികിത്സയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 സെപ്റ്റംബർ 7 ന് ഭർത്താവ് മരിച്ചതുമുതൽ അവർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മരണത്തിൽ ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്നും സംഭവത്തിൽ പരാതിയില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക