മുംബൈ:ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 148 ) മത് ജയന്തി കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ ഐരോളി ഓഫീസിൽ വളരെ വിപുലമായി ആഘോഷിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയിലും, പ്രാർത്ഥനയിലും സമുദായഅംഗങ്ങൾ പങ്കെടുത്തു .
ജനറൽ സെക്രട്ടറി എ ആർ ബാലകൃഷ്ണൻ നായർ അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു .തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് ഹരികുമാർ മേനോൻ അംഗങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു . തുടർന്ന് സംഘടനയുടെ മഹിളാവിഭാഗത്തിന്റെ നാരായണീയപാരായണവും നടന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




