ഇന്ന് സിനിമാ താരങ്ങള്‍ക്കിടിയിലുള്ള കോസ്‌മെറ്റിക് സർജറികള്‍ വർധിച്ചു വരികയാണ്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവർധക സർജറികള്‍ ചെയ്യാറുണ്ട്.നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിക് സർജറികള്‍ കൂടുതലെങ്കില്‍ ഇന്ന് നമ്മുടെ മോളിവുഡിലും ഈ ട്രെൻഡുണ്ട്. ദുല്‍ഖർ സല്‍മാൻ സിനിമയില്‍ വന്ന കാലം മുതല്‍‌ ഇതൊരു ചർച്ചാ വിഷയമാണ്. നടന്റെ പഴയ ചിത്രങ്ങളും ഇപ്പോഴുള്ള ചിത്രങ്ങളും താരതമ്യപ്പെടുത്തി നോക്കിയശേഷം ആരാധകർ അടക്കം നടൻ സൗന്ദര്യം വർധിപ്പിക്കാനായി സർജറികള്‍ ചെയ്തിട്ടുണ്ടെന്ന് സംശയം പറഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമാ പ്രേമികളുടെ തോന്നല്‍ ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എക്സ്പ്ലോർ ബ്യൂട്ട് വിത്ത് ആഷ് എന്ന യൂട്യൂബ് ചാനലിലാണ് ദുല്‍ഖർ സല്‍മാൻ‌ സൗന്ദര്യം വർധിപ്പിക്കാനായി മുഖത്ത് ചെയ്ത ചികിത്സകളുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലുക്ക് മാറ്റാൻ ദുല്‍ഖർ സല്‍മാൻ ആദ്യം ചെയ്തത് നോസ് സർജറിയാണ്. അഥവാ റൈനോ പ്ലാസ്റ്റി. മൂക്കിന്റെ രൂപവും ആകൃതിയും മാറ്റാനാണ് ഈ സർജറി ഉപയോഗിക്കുക. പിന്നീട് ലിപ് ഫില്ലിങ് ചെയ്തു. കൂടാതെ ചെവിയുടെ വലിപ്പം കുറയ്ക്കാനായി ഓട്ടോപ്ലാസ്റ്റിയും. മുമ്ബ് വലിപ്പമുള്ള ചെവികളായിരുന്നു ദുല്‍ഖറിന്റേത്. ഫേഷ്യല്‍ സർജറിയുടെ ഭാഗമായി നടൻ ചെയ്ത മറ്റൊരു ചികിത്സ ഡെർമ്മല്‍ ഫില്ലേഴ്സാണ്.

സ്മൈല്‍ ലൈൻസ്, അണ്‍ഡിഫൈൻഡ് ജോ ലൈൻസ്, ചിൻ റിങ്കിള്‍സ്, സാഗിങ് കോർണേഴ്സ് എന്നിവയ്ക്കുള്ള ചികിത്സയാണ് ഡെർമ്മല്‍ ഫില്ലേഴ്സിലൂടെ ചെയ്യുന്നത്. അതിനാലാണ് ദുല്‍ഖറിന്റെ മുഖം പ്ലംപ് ചെയ്ത് കൃത്യമായ രൂപത്തില്‍ ഇരിക്കുന്നത് എന്നാണ് യൂട്യൂബ് ചാനലില്‍ പറയുന്നത്.

ദുല്‍ഖർ മുഖത്ത് ചെയ്ത സർജറികളുടെ വീഡിയോ കണ്ട് ആരാധകർ ദുല്‍ഖർ വെറും പ്ലാസ്റ്റിക്കാണോ എന്നാണ് കമന്റുകള്‍ കുറിച്ചത്. ഇതൊക്കെ വെച്ച്‌ നോക്കുമ്ബോള്‍ നമ്മളൊക്കെ ജന്മനാ എന്ത് സുന്ദരന്മാരാണ്, ഇത് കാണുമ്ബോഴാണ് ഒരു സർജറിയും കൂടാതെ തന്നെ ഇത് പോലെയിരിക്കുന്ന നമ്മളെ ദൈവം സൃഷ്ടിച്ചതെന്ന് ഓർക്കുമ്ബോള്‍ എത്ര നന്ദി പറയണം, സത്യത്തില്‍ നമ്മളൊക്കെ ലക്കിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ചെറുപ്പത്തില്‍ അപകർഷതാ ബോധം ഒരുപാടുണ്ടായിരുന്ന ആളാണ് താനെന്ന് ദുല്‍ഖർ തന്നെ മുമ്ബ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് പ്രധാന കാരണമായി താരം പറഞ്ഞത് തനിക്ക് മറ്റുള്ളവരുടെ മുന്നില്‍ നിന്ന് ചിരിക്കാനുള്ള ആത്മവിശ്വാസമില്ലായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ചടങ്ങുകളില്‍ നിന്ന് പരമാവധി പിന്നോട്ട് മാറി നില്‍ക്കുക എന്നത് അക്കാലത്തെ ഒരു രീതിയായിരുന്നുവെന്നും ദുല്‍ഖർ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് താരങ്ങളുടെ കോസ്‌മെറ്റിക് സർജറികള്‍ മുമ്ബത്തേക്കാളധികം ചർച്ചയാകുന്നുണ്ട്. ഷാഹിദ് കപൂർ, അല്ലു അർജുൻ, രാം ചരണ്‍ തുടങ്ങിയ നടൻമാരെല്ലാം സർജറികളിലൂടെ മൂഖത്ത് മാറ്റം വരുത്തിയിട്ടുണ്ടെന്ന് വാദമുണ്ട്. ഇവരുടെ പഴ ഫോട്ടോകളും പുതിയ ഫോട്ടോകളും തമ്മില്‍ വലിയ അന്തരം കാണാം.

അതേസമയം, ട്രെൻഡ് കുറച്ച്‌ നാള്‍ കഴിഞ്ഞ് പോകും. എന്നാല്‍ സർജറിയുടെ എഫക്‌ട് പോകില്ല. ട്രെൻഡിനനുസരിച്ച്‌ സർജറി ചെയ്യരുതെന്ന് പ്ലാസ്റ്റിക് സർജൻ ഡോ. ചാരുമതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. റയിനോപ്ലാസ്റ്റിയാണ് താരങ്ങള്‍ ചെയ്യുന്ന സർജറിയെന്ന് ഡോക്ടർ പറയുന്നു. മൂക്കിന് ചെയ്യുന്ന സർജറിയാണ്.

മുഖത്ത് മാറ്റം വരുത്താനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും സർജറിയുണ്ട്. ചെവികളുടെ ആകൃതി മാറ്റാൻ പോലും സർജറിയുണ്ടെന്ന് ഡോക്ടർ പറയുന്നു.അതേസമയം, സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയത്തിലേയ്ക്ക് എത്തിയ ദുല്‍ഖർ ഇന്ന് പാൻ‌ ഇന്ത്യൻ ലെവലില്‍ ആരാധകരുള്ള ഏറെ മൂല്യമുള്ള താരങ്ങളിലൊരാളാണ്. ബോളിവുഡിലും തെലുങ്കിലുമാണ് നടൻ സജീവം. കിങ് ഓഫ് കൊത്തയ്ക്കുശേഷം വേറൊരു മലയാള സിനിമയും ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക