ഇന്ത്യയിലെ ഡ്രൈവർമാരെ കുറിച്ച് പൊതുവേ ഒരു അഭിപ്രായം ഉണ്ട്, വൈറലാവാൻ എന്ത് അഭ്യാസവും കാണിക്കും എന്നത്. പക്ഷേ അത് സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ വ്യക്തമായ തെളിവ് കിട്ടുമെന്ന് കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വീഡിയോയില്‍ റോഡില്‍ പെട്രോള്‍ കൊണ്ട് 2024 എന്ന് എഴുതിയിട്ട് തീ കൊളുത്തുകയാണ് ഥാറുടമ. എന്നാല്‍ വലിയ കാര്യമെന്ന് വിചാരിച്ച് ചെയ്തത് വൈറലായിട്ടുണ്ട്, പക്ഷേ അത് പൊലീസിൻ്റെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ട് ഥാറുടമ അഴിക്കുളളിലായിട്ടുണ്ട് എന്ന് വേണം കരുതാൻ.ഉത്തർപ്രദേശിലെ ഹൈവേയിലാണ് സംഭവം നടന്നിരിക്കുന്നത്. ഉത്തർപ്രദേശ് പോലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും മഹീന്ദ്ര ഥാർ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















