ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നതിൽ വിദഗ്ധനാണ് ബോബി ചെമ്മണ്ണൂർ അഥവാ ബോച്ചെ. പൊതുവേദിയിൽ മൈക്ക് ഉപയോഗിച്ച് ഇത്തരം പ്രയോഗങ്ങൾ നടത്താൻ ബോബിക്ക് യാതൊരു മടിയുമില്ല. ഇത്തരം നിരവധി സംഭവങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിട്ടും ഈ ശീലം ഉപേക്ഷിക്കുവാനും അദ്ദേഹം തയ്യാറായിട്ടില്ല.

ബോച്ചെയുടെ ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് പലവട്ടം ഇരയായിട്ടുള്ള നടിയാണ് ഹണി റോസ്. ഇയാൾ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ അത് ആസ്വദിച്ച് ചിരിച്ചു നിന്നു എന്ന വിമർശനങ്ങൾക്കും ഹണി റോസ് വിധേയ ആയിട്ടുണ്ട്. ഒരു സംവാദ വേളയിൽ ബോച്ചെയോട് അദ്ദേഹം നടത്തുന്ന ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് ഒരാൾ ചോദിക്കുമ്പോൾ ബോബി നൽകുന്ന മറുപടിയും അശ്ലീലച്ചുവ കലർന്നതാണ്. ‘നടി’ എന്നല്ലേ ഞാൻ പറഞ്ഞത് ‘വെടി’ എന്നല്ലല്ലോ എന്ന പ്രയോഗത്തോടുകൂടിയാണ് ബോച്ചേ മറുപടി ആരംഭിക്കുന്നത് തന്നെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://youtu.be/W4wf_fodzpc?si=S4hY_buoFoxzheC_

തുടർന്ന് സമൂഹമാധ്യമങ്ങളിൽ തന്നോട് പലരും നടിമാരുടെ റേറ്റ് എത്രയാണെന്നും നടിമാരെ കിട്ടുമോ എന്നും ചോദിക്കാറുണ്ടെന്നും ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തുന്നു. തനിക്ക് ഇത്തരം കാര്യങ്ങളിൽ താല്പര്യമില്ല എന്നും നടിമാരുമായി ബന്ധമില്ല എന്നും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. നടിമാർ ആരെങ്കിലും ഇത്തരക്കാരാണെന്ന് താൻ കരുതുന്നില്ല എന്നും ഇദ്ദേഹം പറയുന്നു. ഭാഷ കണ്ടുപിടിച്ചത് താനല്ല എന്നും താൻ ഭാഷ പ്രയോഗിക്കുക മാത്രമാണ് ചെയ്യുക എന്നും വിവാദമായ കുന്തിദേവി പരാമർശത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക