പാലക്കാട്:പാലക്കാട് ജില്ലാ കേരളോത്സവം 2024 ഇൽ ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം ഇൻഫാൻ പി ബി ക്ക്. ഇതിന് മുമ്പ് ജില്ലാ ആം റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ വിഭാഗങ്ങളിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം പി ബി ഇൻഫാൻ കരസ്ഥമാക്കിയിരുന്നു. പഞ്ച ഗുസ്തി മത്സരത്തിൽ 2019 ഇൽ ദേശീയ തലത്തിൽ വെങ്കലം നേടിയ ഈ 22 കാരൻ 2019/2022/2023 വർഷങ്ങളിൽ90 പ്ലസ് കാറ്റഗറിയിൽ സംസ്ഥാന ചാമ്പ്യൻ ആയിരുന്നു.
പാലക്കാട് ജില്ലയിൽ നിന്ന് 2023 ലും 2024 ലും ഓവറാൾചാമ്പ്യൻചാമ്പ്യൻ ആയ ഇൻഫാൻ പഞ്ച ഗുസ്തിയിൽ നിരവധി തവണ സംസ്ഥാനത്തെയും പാലക്കാട് ജില്ലയെയും പ്രതിനിധീകരിച്ചു വിവിധയിടങ്ങളിൽ നിന്നും മെഡൽ നേടിയിട്ടുണ്ട്.കൂടാതെ നാലു തവണ കേരളോൽത്സവത്തിൽ പാലക്കാട് ജില്ലാ ചാമ്പ്യനുമായിരുന്നു. അതേസമയം 2023 ഇൽ സംസ്ഥാന കേരളോൽസവ മത്സരത്തിൽ വെള്ളി മെഡലും നേടിയിരുന്നു.കൂടാതെ 2022 ഇൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കരസ്ഥമാക്കിയിരുന്നു.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും ബി എസ് സി കഴിഞ്ഞ ശേഷം നിലവിൽ ജിം ട്രെയിനറായി ജോലി ചെയ്തു വരികയാണ് ഇൻഫാൻ.2025 ജനുവരി ആദ്യ വാരത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന തല പഞ്ച ഗുസ്തി മൽ സരങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ഇൻഫാൻ. ഇന്ത്യക്ക് വേണ്ടി പങ്കെടുക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.”ഇന്ത്യക്ക് വേണ്ടി മത്സരിക്കണമെന്നും ഒരു മെഡൽ നേടണമെന്നുമാണ് തന്റെ സ്വപ്നമെന്നും”ഇൻഫാൻ പറഞ്ഞു.

അതേസമയം കുടുംബത്തിൽ നിന്നുള്ള പൂർണ്ണ പിന്തുണയും പരിശീലകൻ ഡാനിയുമാണ് ഇതുവരെയുള്ള തന്റെ നേട്ടത്തിന് പിന്നിലെന്നും ഇൻഫാൻ കൂട്ടിച്ചേർത്തു.തിരുമിറ്റക്കോട് രായമംഗലം പടിഞ്ഞാക്കര വീട്ടിൽ ബനാത്തിന്റെയും സലീനയുടെയും മകനാണ് ഇൻഫാൻ.

















