കേരളത്തിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയുമായ സി.കെ.നാണു നേതൃത്വം നല്‍കുന്ന ജനതാദള്‍ (എസ്) വിഭാഗം എഎപിയുമായി ലയിക്കാന്‍ സാധ്യത.ലയനത്തിനുള്ള പ്രാഥമിക ചര്‍ച്ച എറണാകുളം ബിടിഎച്ച്‌ ഹോട്ടലില്‍ ഇന്ന് നടക്കും.

ജനതാദള്‍ (എസ്) നാണു വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് ഖാദര്‍ മാലിപ്പുറം അടക്കമുള്ള നേതാക്കളാണ് എറണാകുളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നാണുവിന്റെ അനുമതിയോടെയാണ് ലയന ചര്‍ച്ച നടക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയതോടെ ജെഡിഎസില്‍ നിന്നും അകന്നുനില്‍ക്കുകയാണ് സി.കെ.നാണു വിഭാഗം.ആരോഗ്യ കാരണങ്ങളാല്‍ സി.കെ.നാണു എത്തില്ലെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക