മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്ത കേസിൽ ഹരിയാന സ്വദേശി ആദിത്യ പണ്ഡിറ്റിന് (27) സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. സൃഷ്ടിയെ ആദ്യം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും ആശുപത്രിയിൽ എത്തിച്ചതും താനാണെന്ന് അവകാശപ്പെട്ട് പണ്ഡിറ്റ് കഴിഞ്ഞയാഴ്ച ഡിൻഡോഷിയിലെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
മറോൾ ഏരിയയിലെ വാടക ഫ്‌ളാറ്റിൽ താമസിച്ചിരുന്ന തുലിയെ നവംബർ 25 നാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുലിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പണ്ഡിറ്റിനെ ഒരു ദിവസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇരുവരും കുറച്ച് ദിവസം ഒരുമിച്ച് താമസിച്ചിരുന്നതായി തുലിയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നിരുന്നാലും, സംഭവ ദിവസം പണ്ഡിറ്റ് ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് പോയി.സൃഷ്ടി ഒരു നോൺ വെജിറ്റേറിയനും പണ്ഡിറ്റ് വെജിറ്റേറിയനുമായതിനാൽ ഭക്ഷണ മുൻഗണനകളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ആരോപണമുണ്ട്.
ഇതിനെ തുടർന്ന് കൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൃഷ്ടിയുടെ കുടുംബത്തിന്റെ ആരോപണം.സൃഷ്ടി ജീവിതം അവസാനിപ്പിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് അമ്മയോട് സംസാരിച്ചിരുന്നുവെന്നും അപ്പോൾ സാധാരണ നിലയിലായിരുന്നുവെന്നും പണ്ഡിറ്റിൻ്റെ അഭിഭാഷകൻ അനികേത് നികം, വാദിച്ചു.പണ്ഡിറ്റിനെതിരായ ആരോപണങ്ങൾ ഒന്നും തെളിയിക്കാൻ പരാതിക്കാർക്ക് കഴിയാത്തത് കുറ്റാരോപിതനായ പണ്ഡിറ്റിന് സഹായമായി.

















