നാസിക്:അസോസിയേഷന്റെ അക്ഷര അക്കാദമി പ്ലേ സ്കൂളിൽ വച്ചു നടന്ന എം ടി വാസുദേവൻ നായർ അനുശോചന യോഗത്തിൽ വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ അധ്യക്ഷത വഹിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടി. യുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നും മലയാള സാഹിത്യ ലോകത്ത് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അധ്യക്ഷൻ ആദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം ടി വാസുദേവൻ നായരുടെ നിര്യാണം മലയാള ഭാഷയുടെ തന്നെ തീരാ നഷ്ടം ആണെന്ന് ജോയിന്റ് സെക്രട്ടറി കെ പി എസ് നായർ പറയുകയുണ്ടായി. വൈസ് പ്രസിഡന്റും നോർക്ക കോർഡിനേറ്ററുമാരായ ഉണ്ണി വി ജോർജ്, വിശ്വനാഥൻ പിള്ള എന്നിവർ എം ടി വാസുദേവൻ നായരുടെ ഭാഷാ പ്രവർത്തനങ്ങളെയും സാഹിത്യ കൃതികളുടെ മൂല്യങ്ങളെ കുറിച്ചും സംസാരിക്കുക ഉണ്ടായി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




