മുംബൈ: മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി നടപടിയെടുക്കാൻ ലോക്കൽ പോലീസിൻ്റെ സഹായത്തോടെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പ്രത്യേക ഓപ്പറേഷൻ നടത്തുന്നു.ഇതിൻ്റെ ഭാഗമായി, രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, താനെ, നവി മുംബൈ, മുംബൈ സിറ്റി, നാസിക് എന്നിവിടങ്ങളിലെ ലോക്കൽ പോലീസിൻ്റെ സഹായത്തോടെ നഗരങ്ങളിൽ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.

“വിദേശ പൗരത്വ നിയമത്തിനും പാസ്‌പോർട്ട് നിയമത്തിനും കീഴിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതുവരെ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14 പുരുഷന്മാരും 3 സ്ത്രീകളും ഉൾപ്പെടെ അനധികൃതമായി താമസിക്കുന്ന 17 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുറ്റകൃത്യം അന്വേഷിക്കുന്നതിനിടെ,ബംഗ്ലാദേശി പൗരന്മാർ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ വ്യാജ രേഖകൾ നിർമ്മിച്ചായും കണ്ടെത്തി. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് ,” ഒരു എടിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക