മുംബൈ: മുംബൈയിലെ വിക്രോളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.വിദ്യാർത്ഥിനി ദിവസങ്ങളായി സ്‌കൂളിൽ പോകാഞ്ഞതിനെ തുടർന്ന് കുടുംബത്തിൽ സംശയം ഉടലെടുത്തു.

പിന്നീട് ആവർത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രിൻസിപ്പൽ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നുള്ള ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്.ഉടൻ തന്നെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 74, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ സെക്ഷൻ 7, 12 എന്നിവ പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക